SignIn
Kerala Kaumudi Online
Saturday, 24 October 2026 4.57 AM IST

തിമിര ശസ്‌ത്രിക്രിയയിൽ കാഴ്‌ച പോയി, ഡോക്‌ടർ 3.50ലക്ഷം നൽകണം

d

ന്യൂഡൽഹി: തിമിര ശസ്ത്രക്രിയയെ തുടർന്നുള്ള അണുബാധയിൽ കാഴ്‌ച നഷ്‌ടപ്പെട്ട സംഭവത്തിൽ രോഗിക്ക് ഡോക്‌ടർക്ക് 3,50,000 രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച മഹാരാഷ്ട്ര ഉപഭോക്തൃ കമ്മീഷൻ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു.രണ്ട് മാസത്തിനുള്ളിൽ നഷ്‌ടപരിഹാരം നൽകിയില്ലെങ്കിൽ 12% പലിശ ചേർത്ത് നൽകണം. ശസ്‌ത്രക്രിയയെ തുടർന്ന് അണുബാധയുണ്ടായപ്പോൾ രോഗനിർണയം നടത്തുന്നതിൽ ഡോക്‌ടർ പരാജയപ്പെട്ടെന്ന്

ജസ്റ്റിസുമാരായ വിക്രം നാഥ്, പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് കണ്ടെത്തി. രോഗി ഡോക്ടറിൽ നിന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും ന്യായമായതും അടിസ്ഥാനപരവുമായ കഴിവുകൾ പ്രയോഗിച്ചാൽ തിരുത്തൽ നടപടികൾ സ്വീകരിക്കാമായിരുന്നു- കോടതി പറഞ്ഞു. 1999 ജനുവരി 11നാണ് ഹർജിക്കാരൻ പൂനെയിലെ ക്ലിനിക്കിൽ തിമിര ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായത്. പിന്നീട് അണുബാധയുണ്ടായെങ്കിലും വേദനസംഹാരികളും തുള്ളി മരുന്നുകളും നിർദ്ദേശിക്കുക മാത്രമാണ് ഡോക്‌ടർ ചെയ്‌തത്. വൈകാതെ കാഴ്‌ച നഷ്‌ടമായി. കുറച്ച് ദിവസത്തിനുള്ളിൽ കാഴ്ച സാധാരണ നിലയിലാക്കുമെന്ന് ഡോക്‌ടർ വിശ്വസിപ്പിച്ചു. മറ്റ് രണ്ട് ഡോക്‌ടർമാരെ കണ്ടപ്പോളാണ് കാഴ്‌ച പോയെന്ന് വ്യക്തമായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360