SignIn
Kerala Kaumudi Online
Saturday, 24 October 2026 4.57 AM IST

മണിപ്പൂർ കലാപം: മാപ്പ് പറഞ്ഞ് ബിരേൻ സിംഗ്

yui

ന്യൂഡൽഹി: ഒന്നരക്കൊല്ലമായി സംസ്ഥാനത്ത് തുടരുന്ന വംശീയ കലാപങ്ങൾ അടക്കമുള്ള ദൗർഭാഗ്യകരമായ സംഭവവികാസങ്ങളിൽ ഖേദം പ്രകടിപ്പിച്ച് മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്. പുതുവത്സരത്തിൽ സംസ്ഥാനം സാധാരണ നിലയിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു. കോൺഗ്രസ് അടക്കം പ്രതിപക്ഷം രാജി ആവശ്യപ്പെടുമ്പോഴാണ് ബിരേൻ സിംഗിന്റെ ക്ഷമാപണം. 2023 മേയ് 3 മുതൽ ഇന്നുവരെ സംഭവിച്ചതിന് സംസ്ഥാനത്തെ ജനങ്ങളോട് ഖേദം പ്രകടിപ്പിക്കുന്നതായി ഔദ്യോഗിക വസതിയിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലാണ് ബിരേൻ സിംഗ് പറഞ്ഞത്. 'നിരവധി ആളുകൾക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. നിരവധി ആളുകൾ വീടുകൾ ഉപേക്ഷിച്ചു. ദൗർഭാഗ്യ സംഭവങ്ങളിൽ ഖേദമുണ്ട്. ക്ഷമ ചോദിക്കുന്നു. സംസ്ഥാനത്തെ എല്ലാ സമുദായങ്ങളോടും അഭ്യർത്ഥിക്കുകയാണ്. സംഭവിച്ചതെല്ലാം സംഭവിച്ചു. മുൻകാല തെറ്റുകൾ ക്ഷമിക്കുകയും മറക്കുകയും വേണം. സമാധാനവും സമൃദ്ധിയും നിറഞ്ഞ മണിപ്പൂരിനായി പുതുജീവിതം ആരംഭിക്കണം. മണിപ്പൂരിലെ 35 ഗോത്രങ്ങളും ഒരുമിച്ചു ജീവിക്കണം-ബിരേൻ സിംഗ് പറഞ്ഞു.

കഴിഞ്ഞ മൂന്ന് നാല് മാസമായി സംസ്ഥാനം സമാധാന പാതയിലാണെന്നും 2025 ഓടെ സാധാരണ നില പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.

മെയ്‌തി, കുക്കി വിഭാഗങ്ങൾ തമ്മിൽ 2013 മേയിൽ തുടങ്ങിയ വംശീയ കലാപത്തിൽ 180ലധികം പേർ കൊല്ലപ്പെട്ടെന്നാണ് കണക്ക്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360