
ന്യൂഡൽഹി : ഭാര്യയുടെയും ഭാര്യാവീട്ടുകാരുടെയും മാനസിക പീഡനം കാരണം ആത്മഹത്യ ചെയ്ത ബംഗളൂരുവിലെ ഐ.ടി ജീവനക്കാരൻ അതുൽ സുഭാഷിന്റെ മകന്റെ കസ്റ്രഡിയെ ചൊല്ലി തർക്കം. കൊച്ചുമകനെ കസ്റ്റഡിയിൽ കിട്ടണമെന്ന അതുൽ സുഭാഷിന്റെ അമ്മയുടെ ആവശ്യം സുപ്രീംകോടതി തള്ളി. കുട്ടി ഇടപഴകാത്ത, പരിചയമില്ലാത്ത ആളാണ് അതുലിന്റെ അമ്മയെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കസ്റ്റഡി ആവശ്യത്തെ കുട്ടിയുടെ അമ്മ നികിത സിംഘാനിയ ശക്തമായി എതിർത്തു. ഹരിയാന ഫരീദാബാദിലെ ബോർഡിംഗ് സ്കൂളിലാണ് നാലു വയസുള്ള മകൻ ഇപ്പോഴുള്ളത്. ബെംഗളൂരുവിലേക്ക് കൊണ്ടു പോകുമെന്നും അറിയിച്ചു. നികിതയെ ഇതുവരെ കുറ്റക്കാരിയായി കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയ കോടതി, മാദ്ധ്യമ വിചാരണയുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ തീരുമാനിക്കാനാകില്ലെന്ന് നിരീക്ഷിച്ചു. നികിതയും ഹരിയാന സർക്കാരും സത്യവാങ്മൂലം സമർപ്പിക്കണം. വിഷയം ജനുവരി 20ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |