
ന്യൂഡൽഹി: മുംബയ് പവായിയിലെ ഹിരാനന്ദാനി ആശുപത്രിയിൽ ചികിത്സയിലുള്ള ആറ് മാസം പ്രായമുള്ള കുഞ്ഞിന് എച്ച്.എം.പി.വി ബാധ സ്ഥിരീകരിച്ചു. കൊൽക്കത്തയിൽ സമാന ലക്ഷണങ്ങളുമായി മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ രാജ്യത്ത് എട്ടു കേസുകളാണ് സ്ഥിരീകരിച്ചത്. എച്ച്.എം.പി.വി ശിശുക്കളിലും കൊച്ചുകുട്ടികളിലും പ്രായമായവരിലും രോഗാവസ്ഥയിൽ പ്രതിരോധ ശേഷി കുറയുന്നവരിലും ന്യുമോണിയയ്ക്ക് കാരണമാകുമെന്ന് ഡൽഹി എയിംസ് മുൻ മേധാവി രൺദീപ് ഗുലേറിയ പറഞ്ഞു. ചെറുപ്പക്കാരിലും പ്രായമായവരിലും ശ്വാസതടസമുണ്ടാക്കും. ലക്ഷണങ്ങളുള്ളവർ പനിക്ക് മരുന്ന് കഴിക്കുകയും ജലാംശം നിലനിർത്തുകയും പോഷകാഹാരം കഴിക്കുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു, തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ഉപയോഗം നിർദ്ദേശിക്കണമെന്നും ഡോ. ഗുലേറിയ പറഞ്ഞു.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |