
റായ്പൂർ: ഛത്തീസ്ഗഢിലെ ബിജാപൂരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു.
മദ്ദേഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിൽ ഇന്നലെ രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. മാവോയിസ്റ്ര് സാന്നിദ്ധ്യമുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേനയുടെ സംയുക്ത സംഘം നടത്തിയ ഓപ്പറേഷനിടെ ഏറ്രുമുട്ടലുണ്ടാകുകയായിരുന്നു. ഇടയ്ക്കിടെ ശക്തമായ വെടിവയ്പുണ്ടായെന്നും യൂണിഫോം ധരിച്ച മൂന്ന് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തെന്നും അധികൃതർ അറിയിച്ചു. പ്രദേശത്ത് നിന്ന് അത്യാധുനിക ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഈ വർഷം വിവിധ ഏറ്റുമുട്ടലുകളിലൂടെ 12 മാവോയിസ്റ്റുകളെ വധിച്ചു. ബസ്തർ ജില്ലയിൽ കഴിഞ്ഞ നാലിനുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്രുകളെ വധിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |