SignIn
Kerala Kaumudi Online
Saturday, 24 October 2026 5.57 AM IST

സ്ത്രീധനം പോരാ, എച്ച്‌.ഐ.വി കുത്തിവച്ച് ഭർതൃവീട്ടുകാർ

llsl

ലക്‌നൗ: സ്ത്രീധനം കുറഞ്ഞെന്ന പേരിൽ യുവതിയെ ഭർതൃവീട്ടുകാർ ഉപദ്രവിക്കുകയും എച്ച്.ഐ.വി കുത്തിവയ്ക്കുകയും ചെയ്‌തെന്ന് പരാതി. ഉത്തർപ്രദേശിലെ ഗംഗോ കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കോടതി ഉത്തരവിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. 2023 ഫെബ്രുവരി 15നാണ് ഉത്തരാഖണ്ഡ് ഹരിദ്വാർ സ്വദേശിയായ അഭിഷേക് എന്ന സച്ചിനുമായി മകൾ സോനാലിന്റെ വിവാഹം നടന്നത്. 15 ലക്ഷം രൂപയും കാറും സ്ത്രീധനമായി നൽകി. എന്നാൽ, ഭർതൃവീട്ടുകാർ തൃപ്തരായില്ല. എസ്.യു.വി കാറും 25 ലക്ഷം രൂപയും കൂടി ആവശ്യപ്പെട്ടു. നൽകാനാകില്ലെന്ന് അറിയിച്ചതോടെ പ്രശ്നമായെന്ന് പിതാവിന്റെ പരാതിയിൽ പറയുന്നു. ഇതോടെ ഭർതൃവീട്ടുകാർ യുവതിയെ വീട്ടിൽനിന്ന് പുറത്താക്കി. പഞ്ചായത്ത് അധികൃതർ ഇടപെട്ട് തിരികെ വീട്ടിലെത്തിച്ചെങ്കിലും ഉപദ്രവം തുടർന്നു. ശാരീരികവും മാനസികവുമായി ഉപദ്രവിച്ചു. എച്ച്‌.ഐ.വി ബാധിതൻ ഉപയോഗിച്ച സിറിഞ്ച് കുത്തിവച്ചു. യുവതിയെ കൊല്ലാൻ ഭർതൃവീട്ടുകാർ ഗൂഢാലോചന നടത്തിയതായും പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. യുവതിയുടെ ആരോഗ്യം മോശമായതോടെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചു. വൈദ്യപരിശോധനയിൽ എച്ച്‌.ഐ.വി ബാധയുണ്ടെന്ന് തെളിഞ്ഞു. അഭിഷേകിനെ പരിശോധിച്ചപ്പോൾ എച്ച്‌.ഐ.വി നെഗറ്റീവാണ്. കുടുംബം പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. സ്ത്രീധന പീഡനം, ആക്രമണം, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360