SignIn
Kerala Kaumudi Online
Saturday, 24 October 2026 5.57 AM IST

 തിരക്ക് നിയന്ത്രിക്കാനായില്ല റെയിൽവേയ്ക്കും പൊലീസിനും എതിരെ യാത്രക്കാർ

d

ന്യൂഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ ദുരന്തത്തിൽ റെയിൽവേയെയും പൊലീസിനെയും കുറ്റപ്പെടുത്തി യാത്രക്കാർ.

വാരാന്ത്യത്തിലെ തിരക്ക് കണക്കിലെടുത്ത് സംവിധാനങ്ങൾ ഒരുക്കാൻ റെയിൽവേക്കും ഡൽഹി പൊലീസിനും കഴിഞ്ഞില്ലെന്ന് യാത്രക്കാർ പ്രതികരിച്ചു.

പ്രയാഗ്‌രാജിലേക്കുള്ള ട്രെയിൻ പിടിക്കാൻ ആയിരങ്ങളാണ് ശനിയാഴ്ച രാത്രി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെത്തിയത്. ഓവർബ്രിഡ്‌ജിലും മറ്റുമായി ഒരിഞ്ച് നീങ്ങാൻ കഴിയാതെ കുരുങ്ങി. തിരക്ക് നിയന്ത്രണാതീതമായതോടെ ഒട്ടേറെ പേർക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായി. ചിലർ തലചുറ്റി വീണു. ഇതിനിടെയാണ് രാത്രി ഒൻപതരയോടെ ദുരന്തമുണ്ടായത്.

തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസുണ്ടായിരുന്നില്ല. ദുരന്തം സംഭവിച്ചശേഷം രാത്രി 9.50നാണ് ഡൽഹി പൊലീസിനെ അധികൃതർ വിളിക്കുന്നത്.

ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നില്ല. രക്ഷാപ്രവർത്തനം വൈകിയെന്നും ആരോപണമുയർന്നു. സമയത്തിന് വൈദ്യസഹായം ലഭിച്ചിരുന്നെങ്കിൽ പലരും രക്ഷപ്പെടുമായിരുന്നുവെന്ന് ദൃക്ഷ്സാക്ഷികൾ പറഞ്ഞു.

കാലിൽ പരിക്കേറ്റ ഒട്ടേറെ പേരാണ് ലോക്‌നായക് ജയ്‌പ്രകാശ് (എൽ.എൻ.ജെ.പി) ആശുപത്രിയിൽ ചികിത്സ തേടിയത്. ഇവരിൽ എല്ലു പൊട്ടിയവരുമുണ്ടെന്ന് ആശുപത്രി അധികൃത‌ർ വ്യക്തമാക്കി. നിസാര പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകി ഡിസ്ചാർജ് ചെയ്‌തു.

ഇൻക്വസ്റ്റ്, പോസ്റ്റ്മോ‌ർട്ടം നടപടികൾ പൂർത്തിയാക്കി ഭൂരിഭാഗം മൃതദേഹങ്ങളും ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ഡൽഹി കാവൽ മുഖ്യമന്ത്രി അതിഷി സംഭവസ്ഥലം സന്ദർശിച്ചു. ജനങ്ങളുടെ സുരക്ഷ കേന്ദ്ര - ഉത്തർപ്രദേശ് സർക്കാരുകൾ പരിഗണിക്കുന്നില്ലെന്ന് അതിഷി കുറ്റപ്പെടുത്തി. പ്ലാറ്റ്ഫോമുകളിൽ ചിതറി കിടന്ന ചെരുപ്പുകളും വസ്ത്രങ്ങളും, ലഗേജുകളും റെയിൽവേ ജീവനക്കാർ എടുത്തുമാറ്റി പ്ലാറ്റ്ഫോമുകൾ വൃത്തിയാക്കി.

റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നു​ക​ളിൽ
ജാ​ഗ്ര​താ​ ​നി​ർ​ദ്ദേ​ശം

ന്യൂ​ഡ​ൽ​ഹി​ ​:​ ​ത​ല​സ്ഥാ​ന​ത്തെ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ലു​ണ്ടാ​യ​ ​ദു​ര​ന്ത​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഡ​ൽ​ഹി​യി​ലെ​യും​ ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​യും​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​ജാ​ഗ്ര​താ​ ​നി​‌​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​രാ​ഷ്ട്ര​പ​തി​ ​ദ്രൗ​പ​ദി​ ​മു​ർ​മു,​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി,​ ​കേ​ന്ദ്ര​ ​റെ​യി​ൽ​വേ​ ​മ​ന്ത്രി​ ​അ​ശ്വി​നി​ ​വൈ​ഷ്‌​ണ​വ് ​തു​ട​ങ്ങി​യ​വ​ർ​ ​അ​നു​ശോ​ചി​ച്ചു.​ ​ഡ​ൽ​ഹി​ ​പൊ​ലീ​സ് ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​‌​ർ​ ​യോ​ഗം​ ​ചേ​ർ​ന്ന് ​പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ ​റി​പ്പോ​‌​ർ​ട്ട് ​ത​യ്യാ​റാ​ക്കി​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ​കൈ​മാ​റി.
നോ​ർ​ത്തേ​ൺ​ ​റെ​യി​ൽ​വേ​ ​പ്രി​ൻ​സി​പ്പ​ൽ​ ​ചീ​ഫ് ​കൊ​മേ​ഴ്സ്യ​ൽ​ ​മാ​നേ​ജ​ർ​ ​ന​ർ​സിം​ഗ് ​ദി​യോ,​ ​പ്രി​ൻ​സി​പ്പ​ൽ​ ​ചീ​ഫ് ​സെ​ക്യൂ​രി​റ്റി​ ​ക​മ്മി​ഷ​ണ​ർ​ ​പ​ങ്ക​ജ് ​ഗാം​ഗ്‌​വാ​ർ​ ​എ​ന്നി​വ​രു​ടെ​ ​ര​ണ്ടം​ഗ​സ​മി​തി​ ​ഇ​ന്ന​ലെ​ ​സം​ഭ​വ​സ്ഥ​ലം​ ​സ​ന്ദ​ർ​ശി​ച്ചു.​ ​സി.​സി.​ടി.​വി​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ച്ചു.​ ​ഇ​വ​ ​സൂ​ക്ഷി​ച്ചു​വ​യ്‌​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ദൃ​ക്‌​സാ​ക്ഷി​ക​ളു​ടെ​ ​മൊ​ഴി​യെ​ടു​ത്തു.

വി​മ​ർ​ശി​ച്ച് ​പ്ര​തി​പ​ക്ഷം
അ​ങ്ങേ​യ​റ്റം​ ​ദുഃ​ഖ​ക​ര​മെ​ന്ന് ​ലോ​ക്‌​സ​ഭാ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​പ്ര​തി​ക​രി​ച്ചു.​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​യും​ ​റെ​യി​ൽ​വേ​യു​ടെ​യും​ ​പ​രാ​ജ​യ​മാ​ണി​തെ​ന്ന് ​ആ​രോ​പി​ച്ചു.​ ​ഹൃ​ദ​യ​ഭേ​ദ​ക​മെ​ന്ന് ​സ​മാ​ജ്‌​വാ​ദി​ ​പാ​ർ​ട്ടി​ ​നേ​താ​വ് ​അ​ഖി​ലേ​ഷ് ​യാ​ദ​വ് ​പ​റ​ഞ്ഞു.​ ​മ​ര​ണ​നി​ര​ക്ക് ​മ​റ​ച്ചു​വ​യ്‌​ക്ക​രു​തെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360