
മുംബയ്: സഹപ്രവർത്തകയുടെ മുടിയെ പരിഹസിക്കുന്നതും മുടിയെക്കുറിച്ച് പാടുന്നതും ലൈംഗികാതിക്രമമായി കണക്കാക്കാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. പൂനെയിലെ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് അനുകൂലമായ കീഴ്‌ക്കോടതി വിധിയെ ചോദ്യം ചെയ്ത് സഹപ്രവർത്തകൻ നൽകിയ അപ്പീലിലാണ് വിധി. മുടി കൈകാര്യം ചെയ്യാൻ ജെ.സി.ബി ഉപയോഗിക്കേണ്ടി വരും എന്ന ഉദ്യോഗസ്ഥന്റെ കമന്റാണ് പരാതിക്കിടയാക്കിയത്. മുടിയെക്കുറിച്ച് പാട്ട് പാടുകയും ചെയ്തു. മറ്റൊരു സാഹചര്യത്തിൽ, വനിതാ സഹപ്രവർത്തകരുടെ മുമ്പിൽ പുരുഷ സഹപ്രവർത്തകന്റെ സ്വകാര്യ ഭാഗത്തെക്കുറിച്ചും ഇയാൾ പരാമർശം നടത്തിയതായി പരാതിയിൽ പറയുന്നു. പരാതി ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റിയും കീഴ് കോടതിയും ശരിവച്ചിരുന്നു. ഇതിനെതിരെയാണ് ഡെപ്യൂട്ടി റീജണൽ മാനേജറായ ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിച്ചത്. ഉദ്യോഗസ്ഥൻ ഇങ്ങനെ പറഞ്ഞെന്ന് തെളിഞ്ഞാലും അത് ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരില്ലെന്നാണ് കോടതി നിരീക്ഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |