SignIn
Kerala Kaumudi Online
Saturday, 24 October 2026 6.03 AM IST

കർണാടക ബന്ദ് സമാധാനപരം

k

ബംഗളൂരു: ക‌ർണാടകയിൽ ബസ് കണ്ടക്ടറെ മറാഠി സംഘങ്ങൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് നടന്ന ബന്ദ് സമാധാനപരം. പലയിടത്തും വാഹനങ്ങൾ കുറവായിരുന്നതിനാൽ ജനം വലഞ്ഞു. പലയിടത്തും ബി.എം.ടി.സി ബസുകൾ, ടാക്സി ഓട്ടോകൾ എന്നിവ ഓടി. നഗരത്തിൽ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബംഗളൂരു പൊലീസ് കമ്മിഷണർ ബി. ദയാനന്ദ അറിയിച്ചു. ആവശ്യമായ സുരക്ഷ ഏർപ്പെടുത്തിയിരുന്നതായും ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ടൗൺ ഹാളിനുമുമ്പിൽ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയെങ്കിലും വലിയ അക്രമത്തിലേക്ക് കടന്നില്ല. ബെലഗാവിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പെടെ പ്രവർത്തിച്ചു. വിവിധ കന്നട സംഘടനകൾ ആഹ്വാനം ചെയ്ത 12 മണിക്കൂർ ബന്ദ് ഇന്നലെ രാവിലെ ആറിന് തുടങ്ങി വൈകിട്ട് ആറിന് അവസാനിച്ചു.

കർണാടക മഹാരാഷ്ട്ര അതിർത്തിയായ ബെലഗാവിയിൽ മറാഠ സംഘടനകളും കന്നഡ സംഘടനകളും തമ്മിലുണ്ടായ സംഘർഷങ്ങളിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്‌തത്. ഓട്ടോ, ടാക്സി യൂണിയനുകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ബെലഗാവിയിൽ കഴിഞ്ഞ മാസം കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (കെ.എസ്.ആർ.ടി.സി) കണ്ടക്ടറെ ആക്രമിച്ചതിന് പിന്നാലെയാണ് സംഘർഷം തുടങ്ങിയത്. മറാഠി സംസാരിച്ചില്ലെന്ന പേരിൽ മറാഠവാദ സംഘടനകളുടെ ആളുകൾ കണ്ടക്ടറെ മർദ്ദിച്ചെന്നാണ് പരാതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360