
ന്യൂഡൽഹി: ഈ വർഷത്തെ ജ്ഞാനപീഠ പുരസ്കാരത്തിന് അർഹനായ വിനോദ് കുമാർ ശുക്ല രചിച്ച 'നൗക്കർ കി കമീസ്", 'ഖിലേഗ തോ ദേഖേംഗെ", 'ദീവാർ മേ ഏക് ഖിഡ്കി രെഹതി ഹെ" തുടങ്ങിയ നോവലുകൾ ആധുനിക ഹിന്ദി സാഹിത്യത്തിലെ ഏറ്റവും മികച്ച കൃതികളാണ്. ചെറുകഥാ സമാഹാരങ്ങളായ 'പെഡ് പർ കമ്ര", 'മഹാവിദ്യാലയ" എന്നിവയും ഏറെ ശ്രദ്ധേയമായി. കവിതാസമാഹാരങ്ങളായ 'ലഗ്ഭാഗ് ജയ്ഹിന്ദ്", 'വാ ആദ്മി ചലാ ഗയാ ഗരം കോട്ട് പഹൻകർ വിചാർ കീ തരഹ്", 'സബ് കുച്ച് ഹോനാ ബെചാ രഹേഗാ", 'അതിരിക്ത് നഹീം",
' കവിതാ സേന ലംബീ കവിത", 'ആകാശ് ധർതി കോ ഖത്ഖതാതാ ഹെ" എന്നിവ ആഗോള സാഹിത്യ അംഗീകാരം നേടി. കുട്ടികൾക്കുവേണ്ടി എഴുതിയ 'ഹരേ രംഗ് കെ രംഗ് കി പത്രങ്കി", 'കഹിം ഖോ ഗയാ നാം കാ ലഡ്ക" തുടങ്ങിയ കൃതികൾക്കും മികച്ച സ്വീകാര്യത ലഭിച്ചു. അദ്ദേഹത്തിന്റെ രചനകൾ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |