SignIn
Kerala Kaumudi Online
Saturday, 24 October 2026 6.14 AM IST

'സഞ്ചാർ സാഥി' ആപ്പ് ഡിലീറ്ര് ചെയ്യാം: കേന്ദ്രം

READ ENGLISH VERSION

sanchar-sathi-

ന്യൂഡൽഹി: പുതിയ സ്മാർട്ട് ഫോണുകളിൽ ടെലികോം വകുപ്പ് വികസിപ്പിച്ച സൈബർ സുരക്ഷാ ആപ്പ് 'സഞ്ചാർ സാഥി' ഉണ്ടാകുമെങ്കിലും അവശ്യമില്ലാത്തവർക്ക് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്ര സർക്കാർ. ഉപഭോക്താക്കൾ അപ്പ് ഉപയോഗിക്കണമെന്ന് നിർബന്ധമില്ല. ആവശ്യമില്ലാത്തവർ ആക്ടിവേറ്റ് ചെയ്യേണ്ടതില്ലെന്നും കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.

മൊബൈലുകളിൽ ഗൂഗിൾ മാപ്പ് അടക്കം നിരവധി ആപ്പുകൾ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യപ്പെടും. ഇതെല്ലാം എല്ലാവരും ഉപയോഗിക്കുന്നുണ്ടോ. ഉപയോഗമില്ലാത്തവ പ്രവർത്തന രഹിതമാക്കാമല്ലോ. അതുപോലെ തന്നെയാണിതെന്നും മന്ത്രി പറഞ്ഞു. സഞ്ചാർ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാനാവില്ല എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം.

ഇന്ത്യയിൽ ആദ്യമായി പ്രീ ഇൻസ്റ്റാൾഡ‌് ആപ്പ് നിർബന്ധമാക്കുന്നതിൽ പ്രതിപക്ഷത്തു നിന്നടക്കം വിമർശനം ഉയർന്നിരുന്നു. പൗരൻമാരെ നിരീക്ഷിക്കാനാണിതെന്നായിരുന്നു ആരോപണം.

നഷ്‌ടപ്പെട്ട ഫോണുകൾ കണ്ടെത്താനും വ്യാജ ഫോണുകളുടെ ഉപയോഗം തടയാനുമടക്കം കഴിയുന്ന ആപ്പാണിത്.

പ്രീ​ ​ഇ​ൻ​സ്റ്റാ​ൾ​
​പ​റ്റി​ല്ലെ​ന്ന് ​ആ​പ്പിൾ

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​ ​സ്വ​കാ​ര്യ​ത​യെ​ ​ബാ​ധി​ക്കു​ന്ന​തി​നാ​ൽ​ ​സ​ഞ്ചാ​ർ​ ​സാ​​ഥി​ ​ആ​പ്പ് ​മൊ​ബൈ​ൽ​ ​ഫോ​ണു​ക​ളി​ൽ​ ​മു​ൻ​കൂ​ട്ടി​ ​ഇ​ൻ​സ്റ്റാ​ൾ​ ​ചെ​യ്യാ​നാ​കി​ല്ലെ​ന്ന് ​ആ​പ്പി​ൾ.​ ​ബു​ദ്ധി​മു​ട്ട് ​സ​ർ​ക്കാ​രി​നെ​ ​അ​റി​യി​ക്കു​മെ​ന്ന് ​ആ​പ്പി​ൾ​ ​വൃ​ത്ത​ങ്ങ​ൾ​ ​പ​റ​ഞ്ഞു.​ ​തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന് ​മു​ൻ​പ് ​ത​ങ്ങ​ളോ​ട് ​ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്നും​ ​ക​മ്പ​നി​ ​വി​ശ​ദീ​ക​രി​ക്കു​ന്നു.​ ​ആ​ഗോ​ള​ ​ത​ല​ത്തി​ലെ​ ​വ​രു​മാ​നം​ ​നോ​ക്കി​ ​പി​ഴ​ത്തു​ക​ ​നി​ശ്ച​യി​ക്കു​ന്ന​ ​ആ​ന്റി​ ​ട്ര​സ്റ്റ് ​പെ​നാ​ൽ​ട്ടി​ ​നി​യ​മം​ ​എ​തി​ർ​ക്കു​മെ​ന്ന് ​ആ​പ്പി​ൾ​ ​നേ​ര​ത്തേ​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.


ത​ട്ടി​പ്പു​ ​ത​ട​യാ​ൻ​ ​ഇ​ങ്ങ​നെ​യൊ​രു​ ​ആ​പ്പ് ​ഉ​ണ്ടെ​ന്ന് ​പ​ല​ർ​ക്കും​ ​അ​റി​യി​ല്ല.​ ​അ​തു​കൊ​ണ്ടാ​ണ് ​പ്രീ​ഇ​ൻ​സ്റ്റാ​ൾ​ ​ചെ​യ്യാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ച​ത്.
-​ജ്യോ​തി​രാ​ദി​ത്യ​ ​ സി​ന്ധ്യ,
കേ​ന്ദ്ര​ ​ടെ​ലി​കോം​ ​മ​ന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, SANCHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360