SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

ടിക്കറ്റുകൾ കൂട്ടത്തോടെ റദ്ദാക്കി, ആകാശ എയർവേസ് 1.08 കോടി രൂപ നൽകണം

rf

ന്യൂഡൽഹി: ഗ്രൂപ്പ് ബുക്കിംഗിലെ ടിക്കറ്രുകൾ കൂട്ടത്തോടെ റദ്ദാക്കിയതിന് ആകാശ എയർവേസ് കമ്പനി ട്രാവൽ എജൻസിക്ക് 1.08 കോടി രൂപ നഷ്‌ടപരിഹാരം നൽകണം. ഡൽഹി സാകേത് കോടതിയുടേതാണ് ഉത്തരവ്. 2023 ഡിസംബർ - 2024 ജനുവരി സമയം ഡൽഹി-ഗോവ റൂട്ടിൽ 640 സീറ്റുകൾ എ.ബി.സി ടൂർസ് ആൻഡ് ട്രാവൽസ് ഏജൻസി ബുക്ക് ചെയ്‌തിരുന്നു. ടിക്കറ്റുകൾ കമ്പനി ഉറപ്പാക്കുകയും ചെയ്‌തു. തുകയുടെ 25% ആയ 482,640 രൂപ മുൻകൂറായി വാങ്ങിയിരുന്നു. ടിക്കറ്റ് നിരക്കിന്റെ ഒരുഭാഗം വാങ്ങുകയും, പി.എൻ.ആർ കോഡ് നൽകുകയും ചെയ്‌തതോടെ കരാർ നിലവിൽ വന്നുവെന്ന് ജില്ലാ ജഡ്‌ജി (കൊമേഴ്സ്യൽ) ലളിത് കുമാർ വ്യക്തമാക്കി. അതിനാൽ ബുക്കിംഗ് റദ്ദാക്കിയ നടപടി കരാർ ലംഘനമാണ്.

റീഫണ്ട് നൽകണം

കൊവിഡ് കാലത്ത് രാജ്യാന്തര യാത്രയ്‌ക്കുള്ള വിമാനടിക്കറ്റ് റദ്ദാക്കിയിട്ട് റീഫണ്ട് നൽകാത്ത മലേഷ്യ എയർലൈൻസിന് ഡൽഹി ഉപഭോക്തൃ കോടതിയിൽ തിരിച്ചടി. ഡൽഹി സ്വദേശിക്ക് ടിക്കറ്റ് തുകയായ 65,802 രൂപ പലിശസഹിതം തിരിച്ചുനൽകണം. വ്യാജ ഉറപ്പുകൾ നൽകിയ മേക്ക് മൈ ട്രിപ്പ് 25,000 രൂപ നൽകണം. യാത്രക്കാരന് ബുദ്ധിമുട്ടുണ്ടാക്കിയതിന് എയർലൈൻ കമ്പനിയും മേക്ക് മൈ ട്രിപ്പും 30,000 രൂപ വേറെയും നൽകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360