SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

എസ്- 400 മിസൈൽ, സുഖോയ് എൻജിൻ; 2.38 ലക്ഷം കോടിയുടെ ഇന്ത്യൻ ഡീൽ

sukhoi

ന്യൂഡൽഹി: എസ്- 400 ദീർഘദൂര മിസൈൽ,​ സുഖോയ് 30 വിമാന എൻജിൻ ഉൾപ്പെടെ 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടിന് ഇന്ത്യ. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷനായ പ്രതിരോധ അക്വിസിഷൻ കൗൺസിൽ അംഗീകാരം നൽകി.

വ്യോമസേനയുടെ എ.എൻ 32, ഐ.എൽ 76 വിമാനങ്ങൾക്കുപകരം പുതിയ ഇടത്തരം ട്രാൻസ്‌പോർട്ട് വിമാനം വാങ്ങും. നിരീക്ഷണത്തിനും ഇന്റലിജൻസ് പ്രവർത്തനങ്ങൾക്കുമുള്ള റിമോട്ട്ലി പൈലറ്റഡ് സ്‌ട്രൈക്ക് എയർക്രാഫ്റ്റ്, എയർ ഡിഫൻസ് ട്രാക്ക്ഡ് സിസ്റ്റം, ടാങ്ക് വെടിമരുന്ന്, ഉയർന്ന ശേഷിയുള്ള റേഡിയോ റിലേ, ധനുഷ് ഗൺ സിസ്റ്റം, റൺവേ ഇൻഡിപെൻഡന്റ് ഏരിയൽ സർവൈലൻസ് സിസ്റ്റം എന്നിവയും അനുമതി നൽകിയവയിലുണ്ട്.

തീരദേശ സേനയ്‌ക്കായി പെട്രോളിംഗ്, തെരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ, കപ്പലുകൾക്ക് സഹായം നൽകൽ തുടങ്ങിയ വിവിധോദ്ദേശ്യ സമുദ്ര തീരദേശ പ്രവർത്തനങ്ങൾക്കുള്ള ഹെവി ഡ്യൂട്ടി എയർ കുഷ്യൻ വാഹനങ്ങളും വാങ്ങും. 2026 സാമ്പത്തിക വർഷത്തിൽ, ഇതുവരെ 6.73 ലക്ഷം കോടി രൂപയുടെ 55 നിർദ്ദേശങ്ങൾ ഡി.എ.സി അംഗീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, SUKHOI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360