SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

'പിക്ചർ അഭി ബാക്കി ഹേ' ആം ആദ്മിക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി രാഘവ് ഛദ്ദ

d

ന്യൂഡൽഹി: രാജ്യസഭാ ഉപനേതൃ സ്ഥാനത്തു നിന്ന് പുറത്തായതിന് പിന്നാലെ വന്ന വിമർശനങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി

രാജ്യസഭാ എം.പിയും ആം ആദ്മി നേതാവുമായ രാഘവ് ഛദ്ദ. നേതൃത്വവുമായുള്ള ഭിന്നത മൂലം ഛദ്ദ ആംആദ്‌മി പാട്ടി വിടുമെന്ന സൂചനയുമുണ്ട്.

പാർലമെന്റിൽ പഞ്ചാബിന്റെ വിഷയങ്ങൾ അവഗണിച്ചെന്ന ആംആദ്മി നേതാക്കളുടെ ആരോപണത്തിനാണ് എക്സിലൂടെ ഛദ്ദ മറുപടി നൽകിയത്. 'ഇത് ട്രെയിലർ മാത്രമാണ്. പിക്ചർ അഭിബാക്കി ഹേ' എന്നും അദ്ദേഹം എക്സിൽ കുറിച്ചു. പഞ്ചാബ് എനിക്ക് വെറുമൊരു സംസാരവിഷയം മാത്രമല്ല. അത് എന്റെ വീടാണ്, കടമയാണ്, മണ്ണാണ്. എന്റെ ആത്മവാണെന്നും രാഘവ് കുറിച്ചു. 'ആംആദ്മിയിലെ സഹപ്രവർത്തകർക്കുവേണ്ടി' എന്നുപറഞ്ഞാണ് രാഘവ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പഞ്ചാബിലെ വിവിധ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതിന്റെ ദൃശ്യങ്ങളും പോസ്റ്റിലുണ്ട്. നങ്കണ സാഹേബ് കോറിഡോറിനായുള്ള ആവശ്യം, കർഷകർക്ക് മിനിമം താങ്ങുവില, സംസ്ഥാനത്തെ ഭൂഗർഭജല വിഷയം, ഭഗത് സിംഗിന് ഭാരതരത്ന ആവശ്യം തുടങ്ങിയവയെല്ലാം വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ആംആദ്‌മി പാർട്ടിയുടെ തുടക്കം മുതലുള്ള നേതാവായ രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഉപനേതൃസ്ഥാനത്തുനിന്ന് മാറ്റുകയും പാർട്ടി ക്വോട്ടയിൽ സംസാരിക്കാൻ അനുവദിക്കരുതെന്ന് നിർദ്ദേശിക്കുകയും ചെയ്‌തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360