SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.33 AM IST

എസ്.സി.ഒ യോഗത്തിൽ രാജ്നാഥ് സിംഗ്, 'ഭീകരതയ്ക്കെതിരെ ഇരട്ടത്താപ്പ് പാടില്ല'

e

 ഇന്ത്യയുടെ ദൃഢനിശ്ചയമാണ് ഓപ്പറേഷൻ സിന്ദൂർ

ഷാങ്‌ഹായ്: ഭീകരതയെ നേരിടുന്നതിൽ ലോകരാഷ്ട്രങ്ങൾ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്.

ഭീകരർക്ക് അഭയം നൽകുന്നവർക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്നും പാകിസ്ഥാന്റെ പേര് പറയാതെ അദ്ദേഹം വ്യക്തമാക്കി. കിർഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്‌കെക്കിൽ നടന്ന ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ)

യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയുടെ പ്രഭവകേന്ദ്രങ്ങൾ അർഹമായ ശിക്ഷയിൽ നിന്ന് മുക്തമല്ലെന്ന ഇന്ത്യയുടെ ദൃഢനിശ്ചയമാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ വ്യക്തമായത്. ലോകത്തിന്റെ സമാധാനത്തിനായി ചർച്ചകൾക്കും നയതന്ത്രത്തിനും മുൻഗണന നൽകണം. പ്രാദേശിക സ്ഥിരത ഉറപ്പാക്കാൻ അംഗരാജ്യങ്ങൾക്കിടയിൽ പരസ്പര വിശ്വാസവും തുല്യതയും അത്യാവശ്യമാണ്. ഒരു രാഷ്ട്രത്തിന്റെ പരമാധികാരത്തെ ആക്രമിക്കുന്ന, അതിർത്തി കടന്നുള്ള 'സ്റ്റേറ്റ് സ്‌പോൺസേഡ്' ഭീകരതയെ നാം കണ്ടില്ലെന്ന് നടിക്കരുത്. ഭിന്നതകൾ തർക്കങ്ങളായും അത് ദുരന്തങ്ങൾക്ക് വഴിവയ്ക്കാത്തതുമായ ഒരു ക്രമം നമുക്കാവശ്യമാണ്. ഇത് അക്രമത്തിന്റെയും യുദ്ധത്തിന്റെയും യുഗമല്ല, മറിച്ച് സമാധാനത്തിന്റെയും സമൃദ്ധിയുടേതുമാണ്. പ്രാദേശിക സുസ്ഥിരതയ്ക്ക് ഗണ്യമായ സംഭാവന നൽകാനുള്ള കരുത്ത് ഈ സംഘടനയ്ക്കുണ്ടെന്ന് ഇന്ത്യ വിശ്വസിക്കുന്നതായും രാജ്നാഥ് സിംഗ് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360