
ന്യൂഡൽഹി: 182 കോടി വിലമതിക്കുന്ന 227.7 കിലോ സിന്തറ്രിക് ഡ്രഗ്സ് 'ക്യാപ്റ്റഗോൻ' പിടികൂടി നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറൊ. ഗുജറാത്തിലെ മുന്ദ്ര തുറമുഖം, ഡൽഹിയിലെ നെബ് സരായ് മേഖല എന്നിവിടങ്ങളിൽ നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്. 'ഓപ്പറേഷൻ റെയ്ജ്പിൽ' എന്ന പേരിലായിരുന്നു പരിശോധന. കേസിൽ സിറിയൻ പൗരനെ അറസ്റ്രു ചെയ്‌തു. സിറിയയിൽ നിന്ന് കപ്പൽ വഴി മുന്ദ്ര തുറമുഖത്തിലെത്തിയെന്നാണ് നിഗമനം. ഭീകരർ വ്യാപകമായി ഉപയോഗിക്കുന്ന ലഹരിമരുന്നാണ് ക്യാപ്റ്റഗോൻ എന്ന് അന്വേഷണ ഏജൻസി അറിയിച്ചു. ജിഹാദി മയക്കുമരുന്നാണ് പിടികൂടിയതെന്നും,ലഹരിമുക്ത ഇന്ത്യയ്‌ക്കായി നടപടി തുടരുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |