SignIn
Kerala Kaumudi Online
Thursday, 23 July 2026 12.50 AM IST

ജമ്മു കാശ്മീരിൽ ഭീകരാക്രമണം: പൊലീസുകാരന് വീരമൃത്യു

jammu
പ്രതീകാത്മക ചിത്രം

ശ്രീനഗർ: ജമ്മു കാശ്മീരിലെ അനന്ത്നാഗിൽ ഭീകരാക്രമണത്തിൽ പൊലീസുകാരന് വീരമൃത്യു. ജമ്മു കാശ്മീർ പൊലീസിൽ ഹെഡ് കോൺസ്റ്റബിളായ ആഷിഖ് ഹുസൈൻ ഖുറേഷിയാണ് (35) വീരമൃത്യു വരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ ലാൽ ചൗക്കിലായിരുന്നു സംഭവം. അമർനാഥ് യാത്രയുടെ ഭാഗമായുള്ള സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘത്തിന് നേരേ ഭീകരർ വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ ആഷിഖ് ഹുസൈൻ ഖുറേഷിയെ ഉടനെ അനന്ത്നാഗ് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാക് ഭീകരസംഘടനായ ലഷ്‌കറെ ത്വയ്‌ബയുടെ നിഴൽസംഘമായ റെസിസ്റ്റൻസ് ഫ്രണ്ട് (ടി.ആർ.എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആക്രമണത്തിന് പിന്നാലെ സുരക്ഷാ സേന പ്രദേശം വളഞ്ഞ് ഭീകരർക്കായി തെരച്ചിൽ ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KASHMIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360