SignIn
Kerala Kaumudi Online
Wednesday, 22 July 2026 9.52 AM IST

ആൻഡി ബേണം മന്ത്രിസഭയിൽ ഇന്ത്യൻ വംശജരും

f

ലണ്ടൻ: യു.കെയിൽ പുതുതായി അധികാരമേറ്റ പ്രധാനമന്ത്രി ആൻഡി ബേണത്തിന്റെ നേതൃത്വത്തിലെ മന്ത്രിസഭയിൽ രണ്ട് ഇന്ത്യൻ വംശജരും. ബീഹാറിൽ നിന്ന് യു.കെയിലേക്ക് കുടിയേറിയ കനിഷ്‌ക നാരായണിന് പുതിയതായി രൂപീകരിച്ച എ.ഐ വകുപ്പിന്റെ ചുമതല നൽകി. കിയർ സ്റ്റാമറിന്റെ മന്ത്രിസഭയിൽ എ.ഐ, ഓൺലൈൻ സേഫ്റ്റി പാർലമെന്ററി അണ്ടർ സെക്രട്ടറിയായിരുന്നു ഇദ്ദേഹം.

സാംസ്കാരിക മന്ത്രിയായിരുന്ന ലിസ നന്ദി പദവി നിലനിറുത്തി. 2010 മുതൽ വിഗനിൽ നിന്നുള്ള എം.പിയായ ലിസയുടെ പിതാവ് ദീപക് നന്ദി കൊൽക്കത്ത സ്വദേശിയും മാതാവ് ബ്രിട്ടീഷുകാരിയുമാണ്. അതേ സമയം,​ എഡ് മിലിബാൻഡ് (വിദേശകാര്യം)​,​ ജോൺ ഹീലി (ധനകാര്യം)​,​ ഷബാന മഹ്‌മൂദ് (ആഭ്യന്തരം)​,​ വെസ് സ്ട്രീറ്റിംഗ് (പ്രതിരോധം)​ തുടങ്ങിയവരാണ് ബേണം മന്ത്രിസഭയിലെ പ്രമുഖർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360