SignIn
Kerala Kaumudi Online
Saturday, 13 June 2026 2.39 AM IST

കൊൽക്കത്തയിൽ 4,000 വോട്ടിംഗ് യന്ത്രങ്ങൾ കത്തി നശിച്ചു

s
s

തീ ഒമ്പത് നില കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളിൽ

ന്യൂഡൽഹി: കൊൽക്കത്തയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഒമ്പത് നില കെട്ടിടത്തിൽ സൂക്ഷിച്ച 4,000 വോട്ടിംഗ് യന്ത്രങ്ങൾ കത്തി നശിച്ചതിൽ ദുരൂഹത. ദക്ഷിണ കൊൽക്കത്തയിലെ അലിപൂർ പ്രദേശത്ത് നടന്ന സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് പശ്ചിമ ബംഗാൾ മന്ത്രി കൗശിക് ചൗധരി അറിയിച്ചു. ഇടയ്ക്കുള്ള നിലകളെ ബാധിക്കാതെ വോട്ടിംഗ് യന്ത്രം സൂക്ഷിച്ച ഏഴ്, എട്ട് നിലകകളിൽ തീ എത്തിയതിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലായിരുന്നു തീ. നിയമസഭാ തിരഞ്ഞെടുപ്പിൽ പത്ത് മണ്ഡലങ്ങളിൽ ഉപയോഗിച്ച യന്ത്രങ്ങളാണിത്. സാധാരണ തീപിടിത്തമാണെന്ന് തോന്നുന്നില്ലെന്നും അട്ടിമറി അന്വേഷിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കോൺഗ്രസും വിഷയത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360