
ചെന്നൈ: തമിഴ്നാട്ടിലെ കാവേരി ഡെൽറ്റ ജില്ലകളിലും സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിലും നെൽക്കർഷകർക്കായി 134.83 കോടിയുടെ കുറുവൈ പ്രത്യേക പാക്കേജുമായി മുഖ്യമന്ത്രി സി.ജോസഫ് വിജയ്. സംസ്ഥാനത്തുടനീളം 52.72 ലക്ഷം ഏക്കറിലാണ് നെൽക്കൃഷി. തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുംതുറൈ ജില്ലകളും കടലൂർ, തിരുച്ചി, അരിയല്ലൂർ ജില്ലകളിലെ ചില ഭാഗങ്ങളും ഉൾപ്പെടുന്ന കാവേരി ഡെൽറ്റ മേഖലയിൽ, പ്രതിവർഷം 20.65 ലക്ഷം ഏക്കറിൽ നെൽക്കൃഷി ചെയ്യുന്നു. ശരാശരി 5.14 ലക്ഷം ഏക്കർ കുറുവൈ സീസണിലാണ് കൃഷി ചെയ്യുന്നത്. കർ, കുറുവൈ, സൊർണവാരി സീസണുകളിലായാണ് സംസ്ഥാനത്ത് കൃഷി നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |