SignIn
Kerala Kaumudi Online
Sunday, 26 July 2026 12.35 PM IST

മോദി ഫ്രാൻസിൽ, ജി 7ൽ ട്രംപുമായി ചർച്ച

modi

പാരീസ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം. ഇന്നലെ രാത്രി ഫ്രാൻസിലെ നീസിലെത്തിയ പ്രധാനമന്ത്രിക്ക് ഇന്ത്യൻ സമൂഹം ഊഷ്മള സ്വീകരണമൊരുക്കി. ഇന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഉഭയകക്ഷി ചർച്ച നടത്തും. 114 റാഫേൽ യുദ്ധവിമാനങ്ങളുടെ കരാറിലും ഒപ്പിട്ടേക്കും. തുടർന്ന് ഇരുവരും ചേർന്ന് 'ഭാരത് ഇന്നൊവേറ്റ്സ്" സ്റ്റാർട്ടപ്പ് പ്രദർശനം ഉദ്ഘാടനം ചെയ്യും. രാത്രി സ്ലോവാക്യയിലേക്ക് തിരിക്കും. സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുടെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. 16ന് വീണ്ടും ഫ്രാൻസിലെത്തുന്ന മോദി 52-ാമത് ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും. യു.എസ് പ്രസിഡന്റ് ട്രംപ് അടക്കം ലോകനേതാക്കളുമായി ചർച്ച നടത്തും. 18ന് പാരീസിൽ മാക്രോണിനൊപ്പം വിവ ടെക് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ഇന്ത്യയിലേക്ക് മടങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360