SignIn
Kerala Kaumudi Online
Tuesday, 13 October 2026 12.04 AM IST

ഒരു റീലിട്ടത് മാത്രമേ വീരമണിക്ക് ഓർമ്മയുള്ളൂ,​ വീട്ടിലേക്ക് എത്തിയത് 70 കോടിയുടെ മിലിട്ടറി ടാങ്ക് വരെ,​ ഇൻഫ്ലുവൻസർ‌ക്ക് കിട്ടിയ മുട്ടൻപണി

READ ENGLISH VERSION
veera-mani-
വീരമണി പങ്കുവച്ച വീഡിയോയിൽ നിന്ന്

ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലം കിട്ടിയെന്നൊക്കെ പറയുന്നത് കേട്ടിട്ടില്ലേ,​ പക്ഷേ തമിഴ്നാട് മധുരയിലെ വീരമണി എന്ന യുവാവ് ദീപാവലി്ക്ക് അല്പം മധുരം കഴിക്കണമെന്ന് മാത്രമേ ആഗ്രഹിച്ചുള്ളൂ.. ആ ആഗ്രഹം അരിയിച്ച് ആരെങ്കിലും ഒരു ബോക്സ് സ്വീറ്റ്സ് ഓർഡർ ചെയ്ത് തരണമെന്ന് അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ വീരമണി ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. അഡ്രസും ഫോൺ നമ്പരും അടക്കമായിരുന്നു വീരമണിയുടെ പോസ്റ്റ്. . ആ റീലിട്ടതു മാത്രമേ വീരമണിക്ക് ഓർമ്മയൂളളൂ. പിന്നീട് നടന്നത് ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു.

ചറപറാ ഓർഡറുകളാിരുന്നു വീരമണി നൽകിയ അഡ്രസിലേക്ക് വന്നത്,​ വീഡിയോ കണ്ട് മനസലിഞ്ഞ് ചിലർ സ്വീറ്റ്‌സ് ഓർഡർ ചെയ്തു നൽകിയിരുന്നു,​. ആദ്യമൊക്കെ ഫ്രീയായി സ്വീറ്റ്സ് ബോക്സുകൾ വീട്ടിലെത്തി. പിന്നീട് ഒന്നിന് പിറകെ ഒന്നായി പാഴ്സലുകൾ വന്നു കൊണ്ടേയിരുന്നു.എന്നാൽ അതിലൊന്നും സ്വീറ്റ്സ് അല്ലായിരുന്നു എന്ന് മാത്രം. പഴം,​ പാൽ,​ പച്ചക്കറി,​ തുണി,​ ഭക്ഷണം,​ എന്തിനേറെ പറയുന്നു ടിവിയും ഫ്രിഡ്ജും വരെ എത്തി. അതിൽ സന്തോഷിക്കുകയല്ലേ വേണ്ടത് എന്ന് ചിന്തിക്കാൻ വരട്ടെ. വീരമണിയുടെ വീട്ടിൽ എത്തിയ സാധനങ്ങളെല്ലാം ക്യാഷ് ഓൺ ഡെലിവറി ആയിരുന്നു. 70 കോടി രൂപയുടെ പ്രാങ്ക് മിലിട്ടറി ടാങ്ക് വരെ ഇങ്ങനെ ആളുകൾ വീരമണിക്കായി ഓർ‌ഡർ ചെയ്തു.

ഇതോടെ ഇനിയാരും ഓർഡർ ചെയ്യരുതെന്ന് അപേക്ഷിച്ച് വീരമണി വീണ്ടും റീലിട്ടു. എന്നാൽ ആൾക്കാരുണ്ടോ വീടുന്നു. മാട്രിമോണിയൽ സൈറ്റുകളിലും വീരമണിക്ക് അക്കൗണ്ട് എടുത്തു കൊടുത്തു,​ വൃക്കദാനത്തിനായും വീരമണിയുടെ ഡിറ്റെയിൽസ് രജിസ്റ്റർ ചെയ്തു. ആളുകൾ വൃക്ക ചോദിച്ച് വിളിച്ചതോടെയാണ് ശരിക്കും കാര്യങ്ങൾ കൈവിട്ടു പോയെന്ന് വീരമണിക്ക് മനസിലായത്. തുടർന്ന് ആരും ഒന്നും ഓ‍ർഡർ,​ ചെയ്യരുതെന്ന് അപേക്ഷിച്ച് വൈകാരിക വീഡിയോയുമായി വീരമണി രംഗത്തെത്തി. .വീട് വിട്ടു പോകേണ്ട അവസ്ഥയിലാണ് താനെന്നാണ് വീരമണി പറയുന്നത്. വന്ന ഓർഡറുകളെല്ലാം കാൻസൽ ചെയ്യുന്നതിനാൽ ഡെലിവറി ഏജന്റുമാരും രോഷത്തിലാണ്. രണ്ട് ലക്ഷത്തോളം ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സ് ഉളള വീരമണിക്ക് യുട്യൂബ് ചാനലുമുണ്ട്.

View this post on Instagram

A post shared by veeramani Shanmuganathan (@veeramani_official91)


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEERAMANI, VEERAMANI DEEPAVALI SWEETS, VEERAMANI ORDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360