SignIn
Kerala Kaumudi Online
Tuesday, 13 October 2026 10.50 AM IST

ജന്തർ മന്ദറിൽ സിജെപിയുടെ മിന്നൽ പ്രതിഷേധം; ബാരിക്കേഡ് ചാടിക്കടന്ന് അശുതോഷ് റാങ്കയും സൗരവ് ദാസും

cjp
പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ

ന്യൂഡൽഹി: ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). സിജെപി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് മിന്നൽ പ്രതിഷേധം നടന്നത്. പ്രവർത്തകർ ഇരുമ്പ് ഗേറ്റും പൊലീസ് ബാരിക്കേഡും ചാടിക്കടന്ന് ജന്തർ മന്ദറിലേക്ക് പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധക്കാരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്ദറിൽ പ്രതിഷേധം തുടരാൻ ഡൽഹി പൊലീസിനോട് സിജെപി അനുമതി തേടിയിരുന്നു. 24 മണിക്കൂറിനകം മറുപടി നൽകണമെന്നും അനുമതി ലഭിച്ചില്ലെങ്കിൽ പുതിയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുമെന്നും സിജെപി സഹകൺവീനർമാരായ സൗരവ് ദാസും അശുതോഷ് റാങ്കയും അറിയിച്ചിരുന്നു. ജന്തർ മന്ദർ ഔദ്യോഗിക പ്രതിഷേധവേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണിത്.

വർഷങ്ങളായി വിവിധ സംഘടനകൾ പ്രതിഷേധങ്ങൾക്കായി ഉപയോഗിക്കുന്ന ജന്തർ മന്ദറിൽ സമരം നടത്താൻ അനുമതി നൽകണമെന്നായിരുന്നു ആവശ്യം. രാജ്യതലസ്ഥാനത്ത് സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കിയതിലൂടെ ജനജീവിതവും വ്യാപാരവും തടസപ്പെടുകയാണെന്നും നേതാക്കൾ ആരോപിച്ചു. പ്രതിഷേധങ്ങൾക്ക് നിശ്ചിത വേദി അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ സിജെപി അപ്രതീക്ഷിത പ്രതിഷേധം നടത്തിയത്.

English Summary

The Cockroach Janata Party (CJP) staged a sudden protest at Jantar Mantar in New Delhi under the leadership of party leaders Ashutosh Ranka and Saurav Das. Visuals of protesters jumping over an iron gate and police barricades to enter Jantar Mantar have emerged.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COCKROACH JANATA PARTY, JANTAR MANTAR PROTEST, ASHUTOSH RANKA, SAURAV DAS, DELHI POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360