SignIn
Kerala Kaumudi Online
Tuesday, 13 October 2026 4.54 PM IST

ഡൽഹിയിൽ മിന്നൽ പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ; പ്രവർത്തകരെ വലിച്ചിഴച്ച് പൊലീസ്, സംഘർഷം

delhi-protest
പൊലീസ് വാഹനത്തിന് മുകളിൽ കയറി നിന്ന് പ്രതിഷേധിക്കുന്ന വിദ്യാർത്ഥി,​ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുന്നു

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നു. കൊണാട്ട് പ്ലേസിൽ നാഷണൽ സ്റ്റുഡൻസ് യൂണിയൻ (എൻഎസ്‌യുഐ) മിന്നൽ സമരം നടത്തി. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് നീക്കുകയാണ്. എൻഎസ്‌യുഐ ദേശീയ പ്രസിഡന്റ് വിനോദ് ഝാക്കർ ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

സൻസദ് മാർഗിൽ ഇടത് യുവജന സംഘടനകളായ എഐവൈഎഫ്, എഐഎസ്എഫും മിന്നൽ പ്രതിഷേധവുമായെത്തി. പ്രതിഷേധത്തിനിടെ ബാരിക്കേടുകൾ മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ സ്ഥലത്ത് സംഘാർഷാവസ്ഥയുണ്ടായി. പ്രതിഷേധം നിയന്ത്രിക്കാനെത്തിയ പൊലീസ് പ്രവർത്തകരെ തടയുകയും നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രവർത്തകരെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്ക് കയറ്റുന്നത്.

ബാരിക്കേടുകൾ മറിച്ചിട്ട് ജന്തർ മന്ദറിലേക്ക് കടക്കാൻ ശ്രമിച്ചും പൊലീസ് വാഹനങ്ങൾക്ക് മുകളിൽ കയറിയും വിദ്യാർത്ഥികൾ പ്രതിഷേധംതുടരുകയാണ്. സമരത്തെ തുടർന്ന് ഡൽഹിയിലെ പലഭാഗങ്ങളിലും ഗതാഗതം തടസപ്പെട്ടതായാണ് വിവരം. ഗ്യാനേഷ് കുമാർ രാജി വയ്ക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും ഇനിയും ശക്തമായി പ്രതിഷേധം തുടരുമെന്നും യുവജന സംഘടനകൾ വ്യക്തമാക്കി.

English Summary

The National Students' Union (NSUI) staged a flash protest in Delhi's Connaught Place, demanding the resignation of Chief Election Commissioner Gyanesh Kumar. Police forcibly detained and removed the demonstrators. The protest underscores the NSUI's call for the CEC to step down, leading to swift action by law enforcement to disperse the gathering and clear the area.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PROTEST AGAINST GYANESH KUMAR, NSUI PROTEST, DELHI POLICE, STUDENTS ORGANIZATIONS PROTEST DELHI, POLICE DRAG PROTESTERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360