
പൂനെ: ഫെബ്രുവരിയിൽ നിശ്ചയം കഴിഞ്ഞു. വിവാഹം നവംബറിൽ. ചടങ്ങുകൾക്കായി രാജസ്ഥാനിലെ ഉദയ്പൂരിൽ 17 കോടിയുടെ കൊട്ടാരം ബുക്ക് ചെയ്തു. അതിഥികളെ സ്വീകരിക്കാൻ സ്വകാര്യ ജെറ്റുകളും തയ്യാറായി. ഇതിനിടെ കഴിഞ്ഞ 18ന് പ്രതിശ്രുത വരൻ കേതൻ വിശാൽ അഗർവാൾ കൊക്കയിൽ വീണുമരിച്ചു. കേതൻ അബദ്ധത്തിൽ വീണുമരിച്ചതാണെന്നാണ് ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ തള്ളിയിട്ടുകൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോൾ. പിന്നിൽ പ്രതിശ്രുത വധു സിയ. മഹാരാഷ്ട്രയിലാണ് സംഭവം.
കാമുകനൊപ്പം
ജീവിക്കാൻ
പൂനെയിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയായിരുന്നു കേതൻ. പ്രമുഖ വ്യാവസായിയാണ് പിതാവ് വിശാൽ അഗർവാൾ. കാമുകനൊപ്പം ജീവിക്കാനാണ് സിയ കേതനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സിയയ്ക്ക് ചേതൻ ചൗധരി എന്നയാളുമായി ബന്ധമുണ്ടായിരുന്നു. മേയ് 31ന് കേതനെ പ്രശസ്തമായ ലോഹഗഡ് കോട്ടയിലെത്തിച്ചു. ഈ യാത്രയ്ക്കിടെയാണ് കൊലപാതകം ആസൂത്രണം ചെയ്യുന്നത്. ജൂൺ 14ന് വീണ്ടും ഇരുവരും ഈ സ്ഥലത്തെത്തി. കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടു. തുടർന്നാണ് ജന്മദിനാഘോഷത്തിന്റെയും പ്രീവെഡ്ഡിംഗ് ഷൂട്ടിന്റെയും പേരിൽ വീണ്ടും ലോഹഗഡിലെത്തുന്നത്. ഫോട്ടോ പകർത്തുന്നതിനിടെയാണ് സിയയും ചേതനും കേതനെ 400 അടി താഴ്ചയിലേക്ക് തള്ളിയിട്ടത്. പ്രതികൾ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. കേസിൽ മറ്റ് ആർക്കെങ്കിലും പങ്കുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. മധുവിധു ആഘോഷിക്കാനായി ബാലിയിലേക്കാണ് കേദൻ യാത്ര പ്ലാൻ ചെയ്തിരുന്നത്. എന്നാൽ സിയ തന്റെ പാസ്‌പോർട്ട് വാഷ്റൂമിൽ കീറിക്കളഞ്ഞതായും പൊലീസ് പറയുന്നു.
തെറ്റിദ്ധരിപ്പിക്കാൻ പോസ്റ്ര്
എന്റെ പിറന്നാൾ ദിനത്തിൽ നീ എന്നെ ഉപേക്ഷിച്ചു പോയി. വിവാഹമടുത്തപ്പോഴാണ് നീ എന്നെ വിട്ടുപോയത്. എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്തതെന്ന് ഇപ്പോഴും മനസിലാകുന്നില്ല. എനിക്ക് സ്വപ്നങ്ങളുണ്ടായിരുന്നു, എനിക്ക് ഒരിക്കലും ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളുണ്ടായിരുന്നു. ഞാൻ നിന്നെ ഇത്രയധികം സ്‌നേഹിച്ചപ്പോൾ നീ എന്തിനാണ് എന്നെ ഉപേക്ഷിച്ചത്? സമാധാനത്തോടെ വിശ്രമിക്കൂ- കേതന്റെ മരണത്തിനുശേഷം സിയ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |