
ന്യൂഡൽഹി: നീറ്ര് യു.ജി പരീക്ഷയിലെ ഒ.എം.ആർ ഷീറ്റിൽ പൊരുത്തക്കേടുകളെന്ന് ചൂണ്ടിക്കാട്ടി 6 വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഡൽഹി ഹൈക്കോടതിയെ സമീപിക്കാൻ ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശം നൽകി. ഒ.എം.ആർ ഷീറ്റിൽ രേഖപ്പെടുത്തിയ ഉത്തരങ്ങളല്ല എൻ.ടി.എയിൽ നിന്ന് ലഭിച്ച പകർപ്പിലുള്ളത്. ഇക്കാര്യം അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. സ്വകാര്യ കോച്ചിംഗ് സെന്ററുകളെ നിയന്ത്രിക്കണമെന്ന മറ്റൊരു ഹർജിയും തള്ളി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |