SignIn
Kerala Kaumudi Online
Wednesday, 24 June 2026 2.38 AM IST

ശരദ് പവാറിന്റെ എൻ.സി.പിയിലും പിളർപ്പ്

cf

ന്യൂഡൽഹി: ഉദ്ധവ് താക്കറെയുടെ ശിവസേനയിൽ നിന്ന് ആറ് എം.പിമാർ കൂറുമാറിയതിനുപിന്നാലെ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയും പിളർപ്പിലേക്കെന്ന് സൂചന. എട്ടിൽ അഞ്ച് എം.പിമാർ ഡിസംബറോടെ എൻ.ഡി.എയുടെ ഭാഗമായ എൻ.സി.പിയിൽ ചേരുമെന്നാണ് വിവരം.

വികസന പ്രവർത്തനങ്ങൾ ആഗ്രഹിക്കുന്നതിനാൽ ഡിസംബർ 12 ഓടെ ശരദ് പവാർ വിഭാഗത്തിലെ അഞ്ച് ലോക്‌സഭാ എം.പിമാർ തങ്ങൾക്കൊപ്പം ചേരുമെന്ന് എൻ.സി.പിയിലെ എം.എൽ.എ ധർമ്മറാവു അത്രാം അവകാശപ്പെട്ടു. അത്രാമിന്റെ മകൾ ഭാഗ്യശ്രീ ശരദ് പക്ഷത്താണ്.


അന്തരിച്ച അജിത് പവാറിന്റെ ഭാര്യയും ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാറും രാജ്യസഭാ എം.പി പാർത്ഥ് പവാറും ന്യൂഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദർശിച്ചിരുന്നു .ശരദിന്റെ മകൾ സുപ്രിയ സുലെ, അമോൽ കോൽഹെ, ധൈര്യശീൽ മോഹിതെ പാട്ടീൽ, അമർ കാലെ, ബജ്‌രംഗ് സോൻ‌വാനെ,നിലേഷ് ലങ്കെ, ഭാസ്‌കർ ഭാഗെ, സുരേഷ് മാത്രേ എന്നിവരാണ് എൻ‌.സി‌.പി (എസ്‌.പി) എം.പിമാർ. കൂറുമാറ്റ നിരോധന നിയമം ഒഴിവാകാൻ ആറുപേരെങ്കിലും മാറണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360