
20 പേർക്ക് പരിക്ക്
കൊൽക്കത്ത: നിർമ്മാണത്തിലിരുന്ന സംഭരണകേന്ദ്രത്തിന്റെ മേൽക്കൂര തകർന്നുവീണ് കൊൽക്കത്തയിൽ അഞ്ച് മരണം. തൊഴിലാളികളാണ് മരിച്ചത്.
20 പേർക്ക് പരിക്കേറ്റു. 18 പേർ ചികിത്സയിലാണ്. താരതല പ്രദേശത്ത് ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. നിർമ്മാണ ജോലികൾ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മൂന്ന് നില കെട്ടിടമായിരുന്നു. പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി അന്വേഷണം പ്രഖ്യാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |