
ജയ്പൂർ: രാജസ്ഥാനിൽ 13കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയത് മുപ്പതോളം പേർ. ശ്രീ ഗംഗാർ സ്വദേശിയായ പെൺകുട്ടിയെ അഞ്ചുദിവസത്തോളമാണ് ക്രൂരപീഡനത്തിനിരയാക്കിയത്. അന്വേഷണം ആരംഭിച്ച പൊലീസ് എട്ട് പേരെ അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ 18ന് വീടുവിട്ടിറങ്ങിയതാണ് പെൺകുട്ടി. ഒരു ഓട്ടോറിക്ഷക്കാരൻ അടുപ്പം സ്ഥാപിക്കുകയും കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. പിന്നീട് പണം വാങ്ങി ഒരു ഹോട്ടലുടമയ്ക്ക് കൈമാറി. തുടർന്ന്ശ്രീ ഗംഗാറിലെ ഹോട്ടലുടമകളും മാനേജർമാരും ഉൾപ്പെടെ പെൺകുട്ടിയെ പലതവണ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ പെൺകുട്ടിയെ കാണാതായെന്നുകാട്ടി കുടുംബം നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഫോൺ വിവരങ്ങളുൾപ്പെടെ പരിശോധിച്ച് പൊലീസ് പെൺകുട്ടിയെ കണ്ടെത്തി. ഇതോടെയാണ് ക്രൂര പീഡനത്തിന്റെ വിവരം പുറത്തറിയുന്നത്. അവശയായിട്ടും തന്നെ നിരന്തരം പീഡിപ്പിച്ചെന്നും മദ്യമുൾപ്പെടെ കുടിപ്പിച്ചെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി. സംഭവത്തെത്തുടർന്ന് സർക്കാരിനെതിരേ രൂക്ഷവിമർശനവുമായിപ്രതിപക്ഷ പാർട്ടികളുൾപ്പെടെ രംഗത്തെത്തി. വൻ പ്രതിഷേധവുമുയർന്നു. ശ്രീ ഗംഗാനഗറിലെ അനധികൃത ഹോട്ടലുകൾക്കെതിരെ നടപടി വേണമെന്ന്‌കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു. കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് എം.എൽ.എ രൂപീന്ദർ സിംഗ് ഉടൻ നടപടിയെടുത്തില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്നും പറഞ്ഞു. ശ്രീഗംഗാനഗറിൽ മാത്രം 150ലേറെ ഹോട്ടലുകൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇവയെല്ലാം പൂട്ടണമെന്നും കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |