SignIn
Kerala Kaumudi Online
Monday, 29 June 2026 2.16 AM IST

സീഷെൽസിന് ഇന്ത്യൻ സഹായം, യു.പി.ഐയിൽ ഇടപാടിൽ ധാരണ

e

ന്യൂഡൽഹി: പ്രതിരോധ മേഖലയിൽ പരിശീലനം അടക്കം സഹകരണം തുടരാനും ഇന്ത്യൻ സമുദ്ര സുരക്ഷയിൽ പങ്കാളിത്തം വർദ്ധിപ്പിക്കാനും ഇന്ത്യയും സീഷെൽസും ധാരണയിലെത്തി. ഇന്ത്യൻ ടൂറിസ്റ്റുകളുടെ ഇഷ്‌ടകേന്ദ്രമായ സീഷെൽസിൽ യു.പി.ഐ ഇടപാടിന് വഴിയൊരുക്കുന്ന കരാറും ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടു ദിവസത്തെ സീഷെൽസ് സന്ദർശനത്തിന്റെ ഭാഗമാണിത്.

സീഷെൽസ് പ്രതിരോധ സേനയ്ക്ക് 10 യൂട്ടിലിറ്റി വാഹനങ്ങളും 5 സെറ്റ് ലേസർ റേഡിയൽ ക്ലാസ് ബോട്ടുകളും പട്രോളിംഗിനുള്ള അതിവേഗ ബോട്ടും നൽകും. സീഷെൽസ് കോസ്റ്റ് ഗാർഡിന് നൽകിയ പി.എസ് സോറോസ്റ്റർ കപ്പൽ, ഡോർണിയർ വിമാനം എന്നിവയുടെ നവീകരണം പൂർത്തിയാക്കും. നാവികർക്ക് പരിശീലനം,​ ആറ് ആംബുലൻസുകൾ,​ 500 മെട്രിക് ടൺ അരി, 8500 മെട്രിക് ടൺ സിമന്റ് എന്നിവ നൽകാനും ധാരണയായി.

പ്രധാനമന്ത്രിയും സീഷെൽസ് പ്രസിഡന്റ് ഡോ. പാട്രിക് ഹെർമിനിയും തമ്മിൽ മാഹി ദ്വീപിലെ സ്റ്റേറ്റ് ഹൗസിൽ നടത്തിയ ഔദ്യോഗിക ചർച്ചകൾക്ക് ശേഷം 9 കരാറുകളിൽ ഒപ്പിട്ടു.

കുറ്റവാളികളെ കൈമാറും

 ഇന്ത്യയിൽ നിന്ന് മുങ്ങുന്ന കുറ്റവാളികളെ കൈമാറും

ൊ ജൻ ഔഷധി കേന്ദ്രങ്ങൾ തുറക്കും

 ഇന്ത്യൻ മഹാ സമുദ്രത്തിലെ അനധികൃത മത്സ്യബന്ധനം, മയക്കുമരുന്ന് കടത്ത്, കടൽക്കൊള്ള തുടങ്ങിയവ തടയാൻ ഒന്നിക്കും.

 ആരോഗ്യം, വിദ്യാഭ്യാസം, ഡിജിറ്റൽ പരിവർത്തനം, സുസ്ഥിര വികസനം, സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ, പുനരുപയോഗ ഊർജ്ജം എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തും

 ഇന്ത്യാ-സീഷെൽസ് നയതന്ത്ര ബന്ധത്തിന്റെ 50 വാർഷിക ലോഗോ ഇരു നേതാക്കളും പുറത്തിറക്കി. സീഷെൽസ് പ്രതിപക്ഷ നേതാവ്, ബെർണാഡ് ജോർജസും മോദിയെ സന്ദർശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360