SignIn
Kerala Kaumudi Online
Monday, 29 June 2026 2.33 AM IST

മൻ കി ബാത്തിൽ മോദി, ചെലവ് ചുരുക്കി,​ എല്ലാവർക്കും നന്ദി

e

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തന്റെ അഭ്യർത്ഥന ജനങ്ങൾ നടപ്പാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടി മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണം വാങ്ങുന്നത് കുറയ്‌ക്കൽ, പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കുക അടക്കമുള്ള തന്റെ അഭ്യർത്ഥന നടപ്പാക്കിയ ജനത്തിന് നന്ദി. ഏതൊരു രാജ്യത്തിന്റെയും ആത്മാവ് അവിടുത്തെ ജനങ്ങളാണ്. അവർ ദൃഢനിശ്ചയമെടുത്താൽ ഒരു ശക്തിക്കും തടയാനാകില്ല. യുദ്ധസാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ ചില അഭ്യർത്ഥനകൾ നടത്തിയപ്പോൾ രാഷ്ട്രനിർമ്മാണത്തിലെ പൊതുജനപങ്കാളിത്തം കൂടുതൽ അനുഭവിക്കാനായി.

കുറച്ചുകാലത്തേക്ക് സ്വർണം വാങ്ങുന്നതും വിദേശ യാത്ര നടത്തുന്നതും ഒഴിവാക്കണമെന്നും ജൈവ കൃഷി സ്വീകരിക്കാനും അഭ്യർത്ഥിച്ചിരുന്നു. അതിന് ലഭിച്ച പിന്തുണയ്ക്കും സഹകരണത്തിനും ഓരോ പൗരനോടും കടപ്പെട്ടിരിക്കുന്നു. നിരവധി കുടുംബങ്ങൾ വിവാഹത്തിന് സ്വർണ വാങ്ങിയില്ല.

ഒന്നിച്ച് യാത്ര ചെയ്‌ത് ഇന്ധനം ലാഭിച്ചു. ബസുകളും മെട്രോയും ഉപയോഗിച്ചു. രാജ്യത്ത് പ്രകൃതിദത്ത വളങ്ങളുടെ ഉപഭോഗം വർദ്ധിച്ചതായി റിപ്പോർട്ടുകളുണ്ട്. ഭാരതീയർ ഈ ആഗോള പ്രതിസന്ധിയെ ഒരുമിച്ച് നേരിടുന്നതിൽ സന്തോഷമുണ്ട്. ഈ കരുത്ത് നമ്മെ ശക്തിപ്പെടുത്തുകയും വിജയിപ്പിക്കുകയും ചെയ്യും-മോദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360