
ചെന്നൈ: അന്തരിച്ച തമിഴ് ചലച്ചിത്രകാരൻ ഭാഗ്യരാജിന്റെ വീട്ടിലും രക്ഷയില്ല. അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ താരങ്ങളുടെ ദൃശ്യങ്ങളെടുക്കാൻ ഓൺലൈൻ മാദ്ധ്യമങ്ങൾ ഉൾപ്പെടെയുള്ളവരുടെ മത്സരം കടുത്തതോടെ പല താരങ്ങളു പ്രതിഷേധിച്ചു.
മൊബൈൽ ഫോണുമായി പിന്നാലെ വന്നവരോട് നടി രാധിക പൊട്ടിത്തെറിച്ചു.
'ഞാൻ കൈകൂപ്പി അഭ്യർത്ഥിക്കുകയാണ്. ദയവായി പിന്തുടരരുത്. ഈ കുടുംബത്തിന് അൽപം സ്വകാര്യത നൽകൂ.'' എന്നും പറഞ്ഞു.
കമലഹാസൻ വാഹനത്തിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ ചുറ്റും ക്യാമറസംഘമെത്തി. അതിലൊരു ക്യാമറ കമൽഹാസനെ ഇടിക്കുന്ന രീതിയിലെത്തി. കമലഹാസൻ ക്യാമറ തട്ടിമാറ്റിയാമ് മുന്നോട്ടു നീങ്ങിയത്.
തിരക്കു കൂട്ടിയ ക്യാമറ സംഘത്തെ നിയന്ത്രിക്കാൻ സുഹാസിനി മണിരത്നവും പണിപ്പെട്ടു. രജനികാന്ത് എത്തിയപ്പോഴും അങ്ങനെ തന്നെ. ഇതിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങളുടെ സ്വകാര്യത മാനിക്കണമെന്ന ആവശ്യമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. നടൻ സലിംകുമാറിന്റെ സംസ്കാര ചടങ്ങിനു മുമ്പ് മൊബൈൽ ഫോണിലെ ക്യാമറകൾ ഓൺ ചെയ്ത് മര്യാദയില്ലാതെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ തള്ളിക്കയറിയവർക്കെതിരെ അദ്ദേഹത്തിന്റെ മകൻ ചന്തു സലിംകുമാർ രൂക്ഷമായി പ്രതികരിച്ചത് വലിയ ചർച്ചയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |