SignIn
Kerala Kaumudi Online
Monday, 29 June 2026 3.17 AM IST

മത പരിപാടിയിൽ വിഷ ഗുളിക വിതരണം: പ്രതി പിടിയിൽ

e

മുംബയ്: മതപരമായ പരിപാടിക്കിടെ വേദനസംഹാരിയെന്ന പേരിൽ വിഷഗുളിക വിതരണം ചെയ്തയാൾ പിടിയിൽ. വെള്ളിയാഴ്ച മുഹ്‌റത്തോടനുബന്ധിച്ച് നടന്ന ആശൂറ ഘോഷയാത്രയ്ക്കിടെയാണ് സംഭവം. ഗുളിക കഴിച്ച് അസ്വസ്ഥയുണ്ടായ പത്തിലധികം പേർ ആശുപത്രിയിലാണ്. 

പൂനെ സ്വദേശിയായ പ്രതി വിതരണം ചെയ്‌ത ഗുളികകളിൽ എലിവിഷം അടങ്ങിയിരുന്നതായി പൊലീസ് കണ്ടെത്തി. വിറ്റാമിൻ ഗുളികയാണെന്നും പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള മരുന്നാണെന്നും പറഞ്ഞാണ് ഇയാൾ ഇത് ആളുകൾക്ക് നൽകിയത്. വോളന്റിയർമാർക്ക് സംശയമുണ്ടായതോടെ ഗുളിക പൊട്ടിച്ചുനോക്കുകയും പൊടിരൂപത്തിലുള്ള വസ്തു കാണുകയും ചെയ്തു. തുടർന്ന് ഗുളിക കഴിക്കരുതെന്ന് മൈക്കിലൂടെ അനൗൺസ് ചെയ്യുകയായിരുന്നു.

15000 ത്തോളം പേരെ കൊലപ്പെടുത്താൻ താൻ പദ്ധതിയിട്ടിരുന്നതായാണ് പ്രതി പൊലീസിന് നൽകിയ മൊഴി. എന്നാൽ ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായും റിപ്പോർട്ടുണ്ട്. 14,​900 ഗുളികകൾ ഇയാളിൽ നിന്ന് കണ്ടെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360