
ചെന്നൈ: കരൂരിൽ നിന്നും വിജയിച്ച അണ്ണാ ഡി.എം.കെ നേതാവ് എം.ആർ.വിജയഭാസ്കർ എം.എൽ.എ സ്ഥാനം രാജിവച്ചു. ടി.വി.കെ യിൽ ചേരാൻ വേണ്ടിയാണിത്. ഉപതിരഞ്ഞെടുപ്പിൽ ടി.വി.കെ. സ്ഥാനാർത്ഥിയായേക്കും
41 പേരുടെ മരണത്തിനിടയാക്കിയ കരൂരിൽ ഡി.എം.കെയ്ക്കും വിജയ്‌യുടെ ടി.വി.കെയ്ക്കുമെതിരെ ഉണ്ടായ ജനവികാരമാണ് വിജയ്ഭാസ്കറിന്റെ വിജയത്തിന് കാരണമായത്. അതേ വിജയ് ഭാസ്കർ വിജയ്‌യുടെ പാർട്ടിയിലേക്കു പോകുന്നത് തമിഴ്നാട് രാഷ്ട്രീയത്തിൽ ചൂടൻ ചർച്ചയ്ക്കു കാരണമായി.
സ്പീക്കർ ജെ.സി.ഡി പ്രഭാകറിന് വിജയഭാസ്കർ രാജിക്കത്ത് കൈമാറി. അണ്ണാ ഡി.എം.കെയിൽനിന്ന് രാജിവയ്ക്കുന്ന ആറാമത്തെ എം.എൽ.എയാണ് വിജയഭാസ്‌കർ. ഇതോടെ പാർട്ടിയുടെ നിയമസഭയിലെ അംഗസംഖ്യ 47ൽനിന്ന് 41 ആയി കുറഞ്ഞു.
അതേസമയം,വിജയഭാസ്കറിനൊപ്പം മുഖ്യമന്ത്രി സി.ജോസഫ് വിജയ് കരൂർ സന്ദർശിക്കുമെന്നാണ് സൂചന. കരൂർ ദുരന്തത്തിലെ ഇരകളെ വിജയ് കാണും.
മത്സരിച്ചത് 80 പേർ
വാശിയേറിയ തിരഞ്ഞെടുപ്പായിരുന്നു കരൂരിൽ നടന്ന് ആകെ 80 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. കരൂർ ദുരന്തത്തെ തുടർന്ന് പൊലീസ് അറസ്റ്റു ചെയ്ത ടി.വി.കെ ജില്ലാ സെക്രട്ടറി മതിയഴകാനായിരുന്നു ടി.വി.കെയുടെ സ്ഥാനാർത്ഥി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |