SignIn
Kerala Kaumudi Online
Wednesday, 01 July 2026 3.43 AM IST

ബംഗളൂരുവിൽ വൻ ലഹരി വേട്ട: മലയാളി ഉൾപ്പെടെ 17 പേർ പിടിയിൽ

READ ENGLISH VERSION
a

ബംഗളൂരു: പൊലീസും നാർകോട്ടിക് വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിൽ ബംഗളൂരുവിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് 23 കോടി രൂപ വില വരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. സംഭവത്തിൽ ഒരു മലയാളിയും മൂന്ന് നൈജീരിയൻ പൗരന്മാരുമുൾപ്പെടെ 17 പേർ പിടിയിലായി. ഇവരിൽ നിന്ന് 10.27 കിലോ എം.ഡി.എംഎ,​ 2.044 കിലോ ഹൈഡ്രോപോണിക് കഞ്ചാവ്,​ 127 കിലോ കഞ്ചാവ്,​ 300 സിഗരറ്റ്,​ ഒരു കാർ, ആറ് ടൂവീലറുകൾ, ഏഴ് മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.

. എച്ച്.ബി. ആർ ലേഔട്ടിൽ നിന്നാണ് മലയാളിയും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായ മുഹമ്മദ് ഒമർ അബ്ദുള്ള ഫാറൂഖ്‌ പിടിയിലായത്. ഇയാൾ

കഞ്ചാവ് വിൽപ്പന നടത്തിയെന്ന് പൊലീസ് അറിയിച്ചു. കേരളത്തിൽ നിന്ന് കഞ്ചാവെത്തിച്ച് തായ്‌ലൻഡിലേക്കുൾപ്പെടെ കടത്തിയതായും കണ്ടെത്തി. ഹാരിസ് എന്നയാളും ഇയാൾക്കൊപ്പം പിടിയിലായി. ഇയാൾ മലയാളിയാണോയെന്ന് വ്യക്തമല്ല.

മെഡിക്കൽ, ടൂറിസ്റ്റ് വിസകളിലാണ് മൂന്ന് നൈജിരിയൻ സ്വദേശികൾ ഇന്ത്യയിലെത്തിയത്. ഇവർ വീട് വാടയ്ക്കെടുത്താണ് ലഹരി കച്ചവടം നടത്തിയിരുന്നതെന്ന് കണ്ടെത്തി. മയക്കുമരുന്ന് വിരുദ്ധ വിഭാഗം അസിസ്റ്റന്റ് പോലീസ് കമ്മിഷണർ എൽ.വൈ. രാജേഷ്,​ പൊലീസ് ഇൻസ്‌പെക്ടർമാരായ പ്രവീൺ സി.ത്യാലിഗർ, മഞ്ചപ്പ സി.എ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടി കൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360