SignIn
Kerala Kaumudi Online
Saturday, 04 July 2026 1.31 AM IST

നിറുത്തിക്കോ കുട്ടികളാണ്; ഇൻസ്റ്റഗ്രാമിൽ കുട്ടികളുടെ ലൈംഗികാതിക്രമ പരസ്യം, മെറ്റയോട് വിശദീകരണം തേടാൻ കേന്ദ്രം

instagram-

ന്യൂഡൽഹി:സമൂഹമാദ്ധ്യമ ആപ്പായ ഇൻസ്റ്റഗ്രാം കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കമുള്ള പരസ്യങ്ങൾ ഇന്ത്യയിൽ നൽകുന്നുണ്ടെന്ന് ബി.ബി.സി വെളിപ്പെടുത്തിയതോടെ കർശന ഇടപെടലുമായി കേന്ദ്ര സർക്കാർ. ഇൻസ്റ്റഗ്രാമിന്റെ മാതൃ കമ്പനിയായ മെറ്റയുടെ പ്രതിനിധികളെ വിളിച്ചുവരുത്തി വിശദീകരണം തേടും. ഇതുസംബന്ധിച്ച് കേന്ദ്ര ഐ.ടി- ഇലക്ട്രോണിക്‌സ് മന്ത്രി അശ്വിനി വൈഷ്ണവ് നിർദ്ദേശം നൽകി. ഇത്തരം പരസ്യങ്ങൾ പ്ലാറ്റ്‌ഫോമിൽ എങ്ങനെ പ്രത്യക്ഷപ്പെട്ടെന്ന് മെറ്റയ്ക്ക് വിശദീകരിക്കേണ്ടിവരും.

ഇൻസ്റ്റഗ്രാമിൽ നൽകുന്ന പരസ്യത്തിനൊപ്പമുള്ള ലിങ്കുവഴി മറ്റൊരു മെസേജിംഗ് ആപ്പായ ടെലഗ്രാമിലെ വിവിധ ചാനലുകളിൽ ലഭ്യമാകുന്ന ലൈംഗിക വീഡിയോകൾ വിൽപ്പന നടത്തുന്നതായും ബി.ബി.സി കണ്ടെത്തി. മോശമായ പരസ്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും ചട്ടങ്ങൾ ലംഘിക്കുന്നില്ലെന്നാണ് ബി.ബി.സിയോട് ഇൻസ്റ്റഗ്രാം പ്രതികരിച്ചത്. വിവാദ പരസ്യങ്ങൾ നീക്കം ചെയ്‌തെന്നും അവ പ്രത്യക്ഷപ്പെട്ട അക്കൗണ്ടുകൾ പ്രവർത്തനരഹിതമാക്കിയെന്നും മാതൃ കമ്പനിയായ മെറ്റയും അറിയിച്ചു. എല്ലാ ലംഘനങ്ങളും കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും വിശദീകരിച്ചു.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കമുള്ള 2,74,000ലധികം ഗ്രൂപ്പുകളും ചാനലുകളും ഇക്കൊല്ലം നീക്കിയതായി ടെലഗ്രാമും ബി.ബി.സിയോട് വെളിപ്പെടുത്തി. എന്നാൽ ചില ചാനലുകൾ സജീവമാണ്.

പരസ്യം നൽകി ആകർഷിക്കും

1. വീഡിയോ കോളുകൾ വാഗ്ദാനം ചെയ്യുന്നതും ലൈംഗിക വീഡിയോകളും അടങ്ങിയ പരസ്യങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്. 12 വയസുള്ള കുട്ടികളുടെ ലൈംഗിക പീഡനം പ്രോത്സാഹിപ്പിക്കുന്ന 30 പരസ്യങ്ങളും മുതിർന്നവരുടെ അശ്ലീല രംഗങ്ങൾ അടങ്ങിയ 20 പരസ്യങ്ങളും പ്രത്യക്ഷപ്പെട്ടെന്ന് ബി.ബി.സി റിപ്പോർട്ടിൽ പറയുന്നു.

2. പെട്ടെന്ന് ശ്രദ്ധിക്കാൻ 'റേപ്പ് വീഡിയോ", 'ചൈൽഡ് വീഡിയോ" തുടങ്ങിയ പദങ്ങൾ ഉപയോഗിച്ചു. വീഡിയോകളുടെ ചെറിയ ഭാഗം കാണിച്ചശേഷം കൂടുതൽ ലഭിക്കാൻ ലിങ്കിൽ ക്ളിക്ക് ചെയ്യാൻ ആവശ്യപ്പെടും. അത് ടെലഗ്രാം ചാനലിലേക്കാണ് പോകുക. അവിടെ പണമടയ്‌ക്കേണ്ടി വരും. 99രൂപ മുതൽ വിലയിട്ടാണ് വില്പന.

3. മെറ്റയുടെ പ്രധാന വരുമാന സ്രോതസാണ് പരസ്യങ്ങൾ. 2025ൽ 200 ബില്യൺ ഡോളർ വരുമാനത്തിന്റെ ഏകദേശം 98% പരസ്യങ്ങളിൽ നിന്നായിരുന്നു. ഇൻസ്റ്റഗ്രാമിന്റെ വരുമാനത്തിന്റെ 90% പരസ്യങ്ങളിൽ നിന്നാണ്.

ക്രിമിനൽ കുറ്റം

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും മുതിർന്നവർ ഉൾപ്പെട്ട അശ്ലീല രംഗങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതും ഇന്ത്യയിൽ ക്രിമിനൽ കുറ്റമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INSTAGRAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360