SignIn
Kerala Kaumudi Online
Saturday, 04 July 2026 1.47 AM IST

ചിപ്പിൽ ഇനി മേക്ക് ഇൻ ഇന്ത്യ, ഗു​ജ​റാ​ത്തി​ലെ​ ​സെ​മി​ക​ണ്ട​ക്‌​ട​ർ​ ​കേ​ന്ദ്രം​ മോദി ഇന്ന് ​ഉ​ദ്ഘാ​ട​നം ചെയ്യും

rf

ന്യൂഡൽഹി: തനത് സെമികണ്ടക്ടർ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും ചിപ്പുകളുടെ ഇറക്കുമതി കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള ഇന്ത്യ സെമികണ്ടക്ടർ മിഷന് (ഐ.എസ്.എം) കീഴിലുള്ള സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റിംഗ് കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഗുജറാത്തിലെ സാനന്ദിൽ ഇന്ന് വൈകിട്ട് 4.30നാണ് പരിപാടി. വാണിജ്യാടിസ്ഥാനത്തിൽ സെമികണ്ടക്ടർ ഉത്പാദനം നടത്താവുന്ന രാജ്യത്തെ നാല് പദ്ധതികളിലൊന്നാണ് ഇത്. എ.ഐ മേഖലയിലെ മുന്നേറ്റം കാരണം വർദ്ധിച്ച മെമ്മറി, സ്റ്റോറേജ് ആവശ്യങ്ങൾ ഇന്ത്യയ്ക്ക് ഇതോടെ നിറവേറ്റാനാകും. 7,500 കോടിയിലധികം രൂപ നിക്ഷേപത്തിലാണ് കേന്ദ്രം വികസിപ്പിച്ചത്. പൂർണ്ണതോതിൽ പ്രവർത്തന ക്ഷമമായാൽ, പ്രതിവർഷം 500 കോടി സെമികണ്ടക്ടർ ചിപ്പുകൾ ഉത്പാദിപ്പിക്കാം. സ്മാർട് ഫോൺ, ലാപ്‌ടോപ്, ഓട്ടോമോട്ടീവ്, ടി.വി, വാഷിംഗ് മെഷീൻ തുടങ്ങിയവയുടെ "തലച്ചോറെ"ന്നാണ് ചിപ്പുകൾ അറിയപ്പെടുന്നത്. മെഡിക്കൽ - പ്രതിരോധ മേഖലകളിൽ വരെ ഗുണം ചെയ്യും. ഓട്ടോമോട്ടീവ്, വ്യവസായം, ടെലികമ്മ്യൂണിക്കേഷൻസ്, 5ജി, ഇന്റർനെറ്റ് ഒഫ് തിംഗ്സ് തുടങ്ങിയ മേഖലകളിൽ ഗുണം ചെയ്യും.

കൂടുതൽ സുരക്ഷിതം

തദ്ദേശീയമായി വികസിപ്പിക്കുന്നതിനാൽ പ്രതിരോധമേഖലയിലെ ആശയവിനിമയം കൂടുതൽ സുരക്ഷിതം. ആയിരക്കണക്കിന് ജോലി ഒഴിവ്. ഇലക്ട്രോണിക് മേഖലയുടെ വളർച്ച

 പ്രാദേശിക കണക്ടിവിറ്റിക്ക് പുതിയ ഉഡാൻ

നൂറ് പുതിയ ചെറുകിട വിമാനത്താവളങ്ങളും 200 ആധുനിക ഹെലിപ്പാഡും വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന പുതിയ ഉഡാൻ പദ്ധതി, രാജസ്ഥാനിലെ ജോധ്പൂരിൽ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. 12,000 കോടിയിലധികമാണ് പ്രതീക്ഷിത ചെലവ്. പത്ത് വർഷത്തേക്ക് 28,840 കോടിയും വകയിരുത്തി. എയർലൈനുകൾക്ക് 10,000 കോടിയിൽ അധികം രൂപയുടെ വി.ജി.എഫ് പിന്തുണയും നൽകും. തദ്ദേശീയ എച്ച്.എൽ.എൽ ധ്രുവ് ഹെലികോപ്ടറും ഡോർണിയർ വിമാനങ്ങളും വാങ്ങാനും വ്യവസ്ഥയുണ്ട്.

 മറ്റ് ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ

 480 കോടി ചെലവിൽ വികസിപ്പിച്ച ജോധ്പൂർ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ കെട്ടിടം. 23,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണം, പ്രതിവർഷം 20 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാം.

 ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡും രാജസ്ഥാൻ സർക്കാരും 79,450 കോടി ചെലവിട്ട് സംയുക്തമായി വികസിപ്പിക്കുന്ന, രാജസ്ഥാനിലെ ബാലോത്രയിൽ രാജ്യത്തെ ആദ്യത്തെ ഗ്രീൻഫീൽഡ് ഇന്റഗ്രേറ്റഡ് റിഫൈനറി കം പെട്രോകെമിക്കൽ കോംപ്ലക്സ്

 13,000 കോടിയിലധികം രൂപ ചെലവ് വരുന്ന ജയ്പൂർ മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടം

 ജോധ്പൂരിൽ റെയിൽപാത ഇരട്ടിപ്പിക്കൽ, ദേശീയപാത പദ്ധതികൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SEMICONDUCTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360