SignIn
Kerala Kaumudi Online
Saturday, 04 July 2026 1.47 AM IST

'ചമ്പത് റായ് ജയിലിലാവും'

e
E

ന്യൂഡൽഹി: വി.എച്ച്.പി ഉപാദ്ധ്യക്ഷൻ കൂടിയായ ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റ് അംഗമായിരുന്ന അനിൽ മിശ്ര, അഡ്മിനിസ്ട്രേറ്റർ ഗോപാൽ റാവു എന്നിവർ ജയിലിലാകുമെന്ന് ബജ്‌രംഗ്‌ദൾ സഹസ്ഥാപകനും ബി.ജെ.പി മുൻ എം.പിയുമായ വിനയ് കത്യാ‌ർ. ശിവസേന ഉദ്ദവ് വിഭാഗം നേതാവ് ഉദ്ദവ് താക്കറെ 'രാമരക്ഷാ' പ്രക്ഷോഭം ആഹ്വാനം ചെയ്‌തു. നാളെ മുംബയ് ദാദറിലെ ഹനുമാൻ ക്ഷേത്രത്തിന് മുന്നിൽ വിശ്വാസികളും പ്രവർത്തകരും ഒത്തുകൂടാൻ ആഹ്വാനം ചെയ്‌തു.

ചതിക്കപ്പെട്ടെന്ന് ചമ്പത്

തെറ്റു ചെയ്‌തിട്ടില്ലെന്നും,വിശ്വസിച്ചവർ ചതിച്ചെന്നും ചമ്പത് റായ് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞുവെന്ന് റിപ്പോർട്ടുകൾ. ഇപ്പോൾ നേരിടുന്ന കളങ്കവുമായി അവിടെ തുടരാൻ കഴിയില്ലെന്നും പറഞ്ഞതായി സൂചന.

ചമ്പത് റായ്,അനിൽ മിശ്ര,ഗോപാൽ റാവു എന്നിവരെ രണ്ടാമതും എസ്.ഐ.ടി ചോദ്യം ചെയ്‌തു. ക്ഷേത്രവികസനത്തിന് ഭീമമായ തുക നൽകി ഭൂമി വാങ്ങിയതിലും ചോദ്യങ്ങളുയർന്നു.

ജൂലായ് ആറിന് ട്രസ്റ്റ് യോഗം ചേർന്ന് ചമ്പതിന്റെയും അനിലിന്റെയും രാജി അംഗീകരിക്കുന്നതോടെ അറസ്റ്റുകളിലേക്ക് കടന്നേക്കും. ഇരുവർക്കും ട്രസ്റ്റ് കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നാണ് സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360