SignIn
Kerala Kaumudi Online
Saturday, 04 July 2026 1.48 AM IST

അയോദ്ധ്യ മോഷണ ദൃശ്യങ്ങൾ വീണ്ടെടുത്തു

e

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയുടെ മായ്ച്ചുകളഞ്ഞ സി.സി.ടി.വി ദൃശ്യങ്ങൾ വീണ്ടെടുത്തു. അറസ്റ്റിലായ എട്ടു പ്രതികളിൽ അഞ്ചു പേർ നോട്ടുക്കെട്ടുകൾ അടിച്ചുമാറ്റി സ്വന്തം വസ്ത്രത്തിലും സോക്‌സുകളിലും ഒളിപ്പിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. പണം എണ്ണുന്ന മുറിയിൽ പ്രതികളായ അവിശാശ് ശുക്ല, അനുകൽപ് മിശ്ര എന്നിവർ ചിരിച്ചു കൊണ്ടു പോസു ചെയ്യുന്ന ഫോട്ടോയും പുറത്തുവന്നു. പ്രതികളിൽ പലരും മാസങ്ങളായി ശമ്പളം ബാങ്കുകളിൽ നിന്ന് പിൻവലിച്ചിട്ടില്ലെന്നും അന്വേഷണസംഘം കണ്ടെത്തി. ഇവരുടെ വാട്സ് ആപ്പ് ചാറ്റുകളും വീണ്ടെടുത്തു. ഇത് അന്വേഷണത്തിൽ നിർണായകമാകും.

പ്രതിദിനം 13 ലക്ഷം കാണിക്ക

 ക്ഷേത്രവളപ്പിൽ ആകെ 40 കാണിക്കപ്പെട്ടികൾ

 ദിവസവും ശരാശരി 13 ലക്ഷം രൂപ വരെ ലഭിക്കുന്നു

 ഉത്സവ സമയത്ത് 50 ലക്ഷം വരെയാകും

 2024-25 കാലത്ത് മാത്രം 153 കോടി കാണിക്കപ്പെട്ടികളിൽ ലഭിച്ചു

 പണമെണ്ണുന്നത് രണ്ടു ഷിഫ്റ്റുകളിലായി 44 ജീവനക്കാർ

 എണ്ണി തിട്ടപ്പെടുത്തിയശേഷം എസ്.ബി.ഐ ബ്രാഞ്ചിലേക്ക് കൊണ്ടുപോകും

 ചെക്ക് ബുക്കില്ല. എല്ലാ ഇടപാടും ഡിജിറ്റൽ രീതിയിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360