
ന്യൂഡൽഹി: സംഭാവന തട്ടിപ്പ് ആളിക്കത്തുന്നതിനിടയിലും അയോദ്ധ്യ രാമ ക്ഷേത്രത്തിലെ വരുമാനം വർദ്ധിച്ചു. പ്രതിദിന സംഭാവന ശരാശരി 16-18 ലക്ഷം രൂപ ആയിരുന്നത് 24-26 ലക്ഷം രൂപ വരെ വർദ്ധിച്ചെന്നാണ് കണക്ക്. ക്ഷേത്ര പരിസരത്തെ പത്ത് സംഭാവന കൗണ്ടറുകൾ വഴി പ്രതിദിനം 60,000-ഒരു ലക്ഷം രൂപ സംഭാവനകൾ വരുന്നുണ്ട്.
അയോദ്ധ്യ ക്ഷേത്രത്തിൽ വൻതോതിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെ ആരോപിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, ആംആദ്‌മി പാർട്ടി നേതാക്കളായ അരവിന്ദ് കേജ്‌രിവാൾ, സഞ്ജയ് സിംഗ്, സമാജ്‌വാദി പാർട്ടി രാം ഗോപാൽ യാദവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കളെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.എച്ച്.പി ഇന്റർനാഷണൽ പ്രസിഡന്റ് അലോക് കുമാർ എസ്.ഐ.ടിക്ക് കത്തെഴുതി. ആരോപണം അടിസ്ഥാനരഹിതമെങ്കിൽ നടപടിയെടുക്കണം.
പ്രധാനമന്ത്രി മൗനം വെടിയണം: കോൺ
ബി.ജെ.പിയും ആർ.എസ്.എസും ക്ഷേത്രങ്ങളെ ഉപയോഗിച്ച് ഫണ്ട് സ്വരൂപിക്കുകയാണെന്നും അയോദ്ധ്യയിലെ കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം വെടിഞ്ഞ് പ്രതികരിക്കണമെന്നും കോൺഗ്രസ് നേതാവ് മണിക്കം ടാഗോർ ആവശ്യപ്പെട്ടു.
വിവരാവകാശ പരിധിയിലാക്കണം: ജോൺബ്രിട്ടാസ്
സുപ്രീംകോടതി വിധിയെ തുടർന്ന് കേന്ദ്ര സർക്കാർ പദ്ധതി പ്രകാരം നിർമ്മിച്ചതിനാൽ അയോദ്ധ്യരാമക്ഷേത്ര ട്രസ്റ്റ് വിവരാവകാശനിയമത്തിന്റെ പരിധിയിലാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് അയച്ച കത്തിൽ സി.പി.എം നേതാവ് ജോൺ ബ്രിട്ടാസ് എംപി അയച്ച കത്തിൽ ആവശ്യപ്പെട്ടു. ട്രസ്റ്റ് നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് നേരത്തെ കേന്ദ്രസർക്കാർ വ്യക്തമാക്കിയത് പുന:പരിശോധിക്കണമെന്നും എംപി പറഞ്ഞു.
ഭാവിയിൽ സംഭാവന തട്ടിപ്പ് തടയാൻ കുറ്റക്കാർക്ക് വധശിക്ഷ നൽകണം: തീർത്ഥക്ഷേത്ര ട്രസ്റ്റ് അംഗം മഹന്ത് ദിനേന്ദ്ര ദാസ് മഹാരാജ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |