
ന്യൂഡൽഹി: തീഹാർ ജയിലിലെ ഇന്ത്യൻ ഭക്ഷണം കഴിക്കാൻ കഴിയുന്നില്ലെന്നും സ്വന്തമായി പാകം ചെയ്യാൻ അനുമതി നൽകണമെന്നും അഭ്യർത്ഥിച്ച് ഡൽഹി കോടതിയിൽ യു.എസ് സ്വദേശിയുടെ ഹർജി. ഭീകര പ്രവർത്തനം ആരോപിച്ച് എൻ.ഐ.എ അറസ്റ്റു ചെയ്‌ത് തീഹാർ ജയിലിടച്ച യുഎസ് പൗരൻ മാത്യു ആരോൺ വാൻഡൈക്കാണ്, പട്യാല ഹൗസ് കോടതിയിൽ അഡീഷണൽ സെഷൻസ് ജഡ്ജി പ്രശാന്ത് ശർമ്മയ്ക്ക് മുന്നിലെത്തിയത്.
ജയിലിൽ വിളമ്പുന്ന എരിവും എണ്ണയും കൊഴുപ്പുമുള്ള ഭക്ഷണം കഴിക്കാൻ കഴിയാത്തതിനാൽ 2026 മെയ് 6 മുതൽ താൻ നിരാഹാര സമരം നടത്തുകയാണെന്ന് വാൻഡൈക്ക് ബോധിപ്പിച്ചു. അവകാശപ്പെട്ടു. അമേരിക്കൻ പൗരനായ തനിക്ക് ഇന്ത്യൻ ജയിലിലെ ഭക്ഷണം യോജിച്ചതല്ല. മാനുഷിക പരിഗണന നൽകണമെന്നും അപേക്ഷിച്ചു.
ഇൻഡക്ഷൻ കുക്കറും പാത്രങ്ങളും ഉപയോഗിച്ച് ജയിലിനുള്ളിൽ പാചകം ചെയ്യാനും പച്ചക്കറി, മാംസം എണ്ണ അടക്കം സാധനങ്ങൾ സൂക്ഷിക്കാനും അദ്ദേഹം അനുമതി തേടി. ഇതിന്റെ ചെലവ് കുടുംബം വഹിക്കുമെന്നും വ്യക്തമാക്കി. തിഹാർ ജയിൽ അധികാരികൾക്ക് നോട്ടീസ് അയച്ച കോടതി കേസ് ജൂലായ് 21ലേക്ക് മാറ്റി. ഭീകര ബന്ധം ആരോപിച്ച് മാർച്ച് 13ന് ആറ് യുക്രേനിയൻ പൗരന്മാർക്കൊപ്പമാണ് വാൻഡൈക്ക് എൻഐഎ അറസ്റ്റ് ചെയ്‌തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |