
ന്യൂഡൽഹി: മദ്ധ്യപ്രദേശിൽ 1200 കോടിയുടെ എഥനോൾ കുംഭകോണമെന്ന റിപ്പോർട്ടുകളിൽ പ്രതികരിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. അവിടുത്തെ ബി.ജെ.പി സർക്കാർ അഴിമതിയുടെ പ്രഭവകേന്ദ്രമായി മാറിയിരിക്കുകയാണ്. പോഷകാഹാരക്കുറവുള്ള കുട്ടികൾ, ഗർഭിണികൾ, പെൺകുട്ടികൾ എന്നിവർക്കായി ഉപയോഗിക്കേണ്ട അഞ്ച് ലക്ഷത്തിൽപ്പരം മെട്രിക് ടൺ ധാന്യങ്ങളാണ് ലാഭത്തിന്റെ കളിയിൽ വകമാറ്റിയത്. ഒന്നിനുപിറകെ ഒന്നായി അഴിമതിക്കഥകൾ പുറത്തുവരുന്നുവെന്നും ആരോപിച്ചു. എഥനോൾ പ്ലാന്റുകൾക്കായുള്ള സബ്‌സിഡി അരി സ്വകാര്യ മില്ലുകളിലേക്ക് കടത്തിയ ശേഷം അവിടെ നിന്ന് വീണ്ടും സർക്കാരിലേക്കെത്തിച്ച് കോടികളുണ്ടാക്കുന്ന റാക്കറ്റിനെക്കുറിച്ച് റിപ്പോർട്ടുകൾ വന്നിരുന്നു. വിഷയത്തിൽ പ്രത്യേക സംഘം (എസ്.ഐ.ടി) അന്വേഷണം നടത്തുകയാണ്. നാലുപേരെ അറസ്റ്റ് ചെയ്‌തിരുന്നു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനും കുടുംബത്തിനുമെതിരെ നേരത്തെ ഭൂമി കുംഭകോണവിവാദം ഉയർന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |