
ന്യൂഡൽഹി: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട ദൃശ്യ ഉള്ളടക്കം നിർമ്മിക്കുന്നത് തടയാൻ പോസ്‌കോ നിയമം കൂടുതൽ കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് ഇലക്ട്രോണിക്സ്, ഐ.ടി മന്ത്രാലയം വനിതാ-ശിശു വികസന മന്ത്രാലയത്തിന് കത്തെഴുതി. നിലവിൽ ഇത്തരം ഉള്ളടക്കം സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ നടപടിയുണ്ടാകാറുണ്ടെങ്കിലും അവ നിർമ്മിക്കുന്നവർ രക്ഷപ്പെടുകയാണ്. കുട്ടികളുടെ ഡിജിറ്റൽ വീഡിയോകൾ നിർമ്മിക്കുന്നതും വിതരണം ചെയ്യുന്നതും കാണുന്നതും സൂക്ഷിക്കുന്നതും ജാമ്യമില്ലാത്ത കുറ്റമാണ്. ഇത് കർശനമായി നടപ്പാക്കണമെന്നതാണ് ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |