
ന്യൂഡൽഹി: അയോദ്ധ്യ സംഭാവനക്കൊള്ളയിൽ മൗനം വെടിയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അദ്ധ്യക്ഷനുമായ മല്ലികാർജ്ജുൻ
മല്ലികാർജ്ജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്ക് കത്തയച്ചു.
സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
' ഭക്തരുടെ വിശ്വാസവും വികാരവും വ്രണപ്പെടുത്തിയ സംഭവത്തിൽ തുടരുന്ന മൗനം അസ്വീകാര്യമാണ്. യഥാർത്ഥ ഭക്തർ വഞ്ചിക്കപ്പെട്ടു.
വലിയൊരു തട്ടിപ്പ് നടന്നിട്ട് അങ്ങ് പുലർത്തുന്ന മൗനം അംഗീകരിക്കാനാകില്ല. ഉത്തരവാദിത്വം ഏറ്റെടുക്കണം. കൊള്ളയടിക്കപ്പെട്ട പണം വീണ്ടെടുക്കണം. ഇക്കാര്യത്തിൽ സ്വീകരിക്കുന്ന സുതാര്യവും വേഗത്തിലുമുള്ള നടപടിയെ ആശ്രയിച്ചിരിക്കും കേന്ദ്ര സർക്കാരിന്റെയും ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെയും വിശ്വാസ്യത. രാജ്യത്തെ ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്'- കത്തിൽ വ്യക്തമാക്കി.
നഷ്ടപ്പെട്ട പണത്തെക്കുറിച്ച് മാത്രമല്ല, സംഭാവനയായി ലഭിച്ച സ്വർണം, വെള്ളി, പണം എന്നിവയുടെയെല്ലാം വിനിയോഗങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണം. ട്രസ്റ്റിന്റെ സാമ്പത്തിക വിവരങ്ങളും അന്വേഷണത്തിലെ കണ്ടെത്തലുകളും പൊതുജനങ്ങൾക്കും ലഭ്യമാക്കണം. സംഭാവനക്കൊള്ളയിൽ കുറ്റക്കാർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കണം. പദവിയോ, സ്വാധീനമോ ഒന്നും ഇക്കാര്യത്തിൽ മുഖവിലയ്ക്ക് എടുക്കരുതെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ട്രസ്റ്റിലെ അംഗങ്ങളെ എല്ലാം നേരിട്ട് നാമനിർദ്ദേശം ചെയ്തത് കേന്ദ്ര സർക്കാരാണെന്നും അവരിൽ പലർക്കും ആർ.എസ്.എസ്-വി.എച്ച്.പി ബന്ധമുണ്ടെന്നത് പരസ്യമാണെന്നും രാജിവച്ച ട്രസ്റ്റ് ജനറൽ സെക്രട്ടറി പ്രധാനമന്ത്രിയുടെ അടുത്ത അനുയായി ആണെന്നും കത്തിൽ ആരോപിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |