
ന്യൂഡൽഹി: കെ.പി.സി.സി പുനഃസംഘടനയ്‌ക്കെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രധാനമന്ത്രി മോദിയുടെ വസതിക്കു മുന്നിൽ നടന്ന സമരത്തിൽ പങ്കെടുത്തത് യാദൃച്ഛികമായി. ഹൈക്കമാൻഡുമായുള്ള ചർച്ചയ്‌ക്ക് ഡൽഹിയിലെത്തിയ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സമരത്തിനെത്തി.
രാഹുൽ ഗാന്ധിയുടെ വസതിയിൽ ഇന്നലെ വൈകിട്ട് നാലുമണിക്ക് നടത്താനിരുന്ന കെ.പി.സി.സി പുനഃസംഘടന ചർച്ചയ്‌ക്ക് പോകാൻ കേരളഹൗസിൽ ഇരിക്കുമ്പോഴാണ് മുഖ്യമന്ത്രിക്ക് അപ്രതീക്ഷിത ഫോൺ വന്നത്. പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലേക്ക് എത്താനായിരുന്നു ഫോൺ. രാഹുലിന്റെ വസതിയിൽ നിന്ന് രണ്ടുകിലോമീറ്റർ അകലെയുള്ള പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലേക്ക് വരാൻ ആവശ്യപ്പെട്ടത് എന്തിനെന്ന് മുഖ്യമന്ത്രിക്ക് ആദ്യം മനസിലായില്ല. രാഹുലിന്റെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിൽ പങ്കുചേരാനാണ് വിളിച്ചതെന്ന് അടുത്ത ഫോൺ വിളിയിൽ വിവരം ലഭിച്ചു. ഇന്നലെ നടക്കേണ്ടിയിരുന്ന കെ.പി.സി.സി പുനഃസംഘടന ചർച്ച സമരം കാരണം മാറ്റിവച്ചു.
കെ.പി.സി.സി ചർച്ചയ്‌ക്കായി ഡൽഹിയിൽ എത്തിയ ടൂറിസം മന്ത്രി പി.സി. വിഷ്‌ണുനാഥും ആ സമയം കേരള ഹൗസിൽ ഉണ്ടായിരുന്നു. മുഖ്യമന്ത്രി സമരത്തിൽ പോയതറിഞ്ഞ് വിഷ്‌ണുനാഥും പിന്നാലെ പുറപ്പെട്ടു. സമരസ്ഥലത്തെത്തിയ വിഷ‌്ണുനാഥും എം.പിമാർക്കൊപ്പം അറസ്റ്റു വരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |