SignIn
Kerala Kaumudi Online
Sunday, 20 September 2026 2.43 AM IST

ഡൽഹിയിലെ കരടു വോട്ടർപട്ടികയിൽ മുഖ്യമന്ത്രി രേഖാ ഗുപ്‌തയുടെ പേരില്ല

s

അരവിന്ദ് കേജ്‌രിവാളും പട്ടികയിലില്ല

ന്യൂ‌ഡൽഹി: ഡൽഹിയിലെ തീവ്ര വോട്ട‌ർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) പ്രക്രിയയുമായി ബന്ധപ്പെട്ട കരടുവോട്ടർപട്ടികയിൽ മുഖ്യമന്ത്രി രേഖാ ഗുപ്‌തയുടെ പേരില്ല. ആംആദ്മി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന്റെ പേരും പട്ടികയിലില്ല. ഭാര്യ സുനിത കേജ്‌രിവാൾ, പകൻ പുൽകിത് എന്നിവരും ഇടംപിടിച്ചില്ല. ന്യൂനതകൾ ചൂണ്ടിക്കാട്ടി 33 ലക്ഷത്തിൽപ്പരം പേർക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയച്ചിരിക്കുകയാണ്. രേഖാ ഗുപ്‌ത രേഖകൾ കൈമാറി ന്യൂനതകൾ പരിഹരിച്ചെന്നാണ് വിവരം. അന്തിമ പട്ടിക നവംബർ 4ന് പ്രസിദ്ധീകരിക്കുമ്പോൾ പേര് ഉൾപ്പെടുത്തിയേക്കും. ആഗസ്റ്റ് 31ന് കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 47.7 ലക്ഷം പേരെ നീക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360