SignIn
Kerala Kaumudi Online
Friday, 14 August 2026 1.16 AM IST

നീറ്റ് ചോദ്യചോർച്ച: പ്രതികൾക്കെതിരെ തെളിവുണ്ടെന്ന് കോടതി

court

ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ ശക്തമായ തെളിവുകളുണ്ടെന്ന് ഡൽഹി അതിവേഗ കോടതി. 13 പ്രതികളും ഒരു സിൻഡിക്കേറ്റായി പ്രവർത്തിക്കുകയായിരുന്നെന്നും സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം പരിഗണിച്ച കോടതി ചൂണ്ടിക്കാട്ടി.

ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിലെ ചോദ്യങ്ങൾ ചോർത്തിയശേഷം വിദ്യാർത്ഥികൾക്ക് പണം വാങ്ങി കൈമാറിയതായും ഇവർക്ക് പ്രത്യേക പരിശീലനം നൽകിയതായും സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നു.

ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻ.ടി.എ) ഭാഗത്തും ഗുരുതര വീഴ്ചയുണ്ടായതായി സി.ബി.ഐ കണ്ടെത്തി. എൻ.ടി.എയ്ക്കായി ചോദ്യപേപ്പർ തയ്യാറാക്കുന്നതിലും വിവർത്തനം ചെയ്യുന്നതിലും പങ്കാളികളായിരുന്ന മൂന്ന് വിഷയവിദഗ്ദ്ധരും ചോർച്ചാ സംഘവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചെന്നാണ് കണ്ടെത്തൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360