
ന്യൂഡൽഹി: 2024ലെ ഭാരതീയ വായുയാൻ അധിനിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ രൂപീകരിക്കാൻ കേന്ദ്രസർക്കാരിന് മൂന്നാഴ്ച കൂടി സമയം അനുവദിച്ച് സുപ്രീംകോടതി. വിമാനടിക്കറ്റ് കൊള്ള ഉൾപ്പെടെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ചട്ടങ്ങൾ രൂപീകരിക്കുന്നത് വൈകരുത്. ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നശേഷം അവ പാലിക്കാൻ വിമാനകമ്പനികൾ തയ്യാറായില്ലെങ്കിൽ പറക്കാൻ അനുവദിക്കേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. നടപടികൾ അന്തിമഘട്ടത്തിലാണെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ അനിൽ കൗശിക് അറിയിച്ചു. മുദ്രവച്ച കവറിൽ കരടുചട്ടം കൈമാറാമെന്നും കൂട്ടിച്ചേർത്തു. ഒരുകൂട്ടം പൊതുതാത്പര്യഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. സെപ്‌തംബർ 7ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |