
ന്യൂഡൽഹി: ബംഗാളിലെ 105 വയസുകാരന്റെ ജീവപര്യന്തം കഠിനതടവ് അവസാനിപ്പിച്ച് സുപ്രീംകോടതി. 1988ൽ മാൽഡ കൊലപാതകത്തിലെ പ്രതിയായ രാസിക് ചന്ദ്ര മൊണ്ഡലിന് 2024 നവംബർ 29ന് ജാമ്യം നൽകിയിരുന്നു. ജയിൽമോചനത്തിനായുള്ള മൊണ്ഡലിന്റെ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച്, മൊണ്ഡൽ ഇനി ജയിലിലേക്ക് പോകേണ്ടതില്ലെന്ന് നിലപാടെടുത്തു. പ്രായം പരിഗണിച്ചാണ് നടപടി. പ്രതി 30 വർഷത്തോളം ജയിലിൽ കഴിഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |