
ന്യൂഡൽഹി: ഇന്ത്യയുടെ സിവിലിയൻ ആവശ്യങ്ങൾക്ക് യുറേനിയം ലഭ്യമാക്കാൻ ഉസ്ബെക്കിസ്ഥാനുമായി ദീർഘകാല കരാർ. താഷ്‌കന്റിൽ ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷാവ്കത്ത് മിർസിയോയേവുമായി നടത്തിയ പ്രതിനിധിതല ചർച്ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തീരുമാനം പ്രഖ്യാപിച്ചത്.
2030ൽ വ്യാപാരം 500 കോടി ഡോളറായി ഉയർത്താനും തീരുമാനിച്ചു. ഊർജ്ജം, നിർണായക ധാതുക്കൾ, അടിസ്ഥാന സൗകര്യങ്ങൾ, പ്രതിരോധം, സാങ്കേതികവിദ്യ, മറ്റ് മേഖലകൾ എന്നിവയിൽ സഹകരണം വർദ്ധിപ്പിക്കും.
ഖനനം, സംസ്‌കാരം, വിദ്യാഭ്യാസം, ടൂറിസം, ആയുർവേദം തുടങ്ങിയ മേഖലകളിലെ സഹകരണത്തിനുള്ള കരാറുകളും ഒപ്പിട്ടു. ഉസ്ബെക്കിസ്ഥാനിലെ ഫയാസ് ടെപ, കാര ടെപ ബുദ്ധമത കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന് പദ്ധതി തയ്യാറാക്കും.
ഉസ്ബെക്കിലും യു.പി.ഐ
ഇന്ത്യൻ ഡിജിറ്റൽ പണമിടപാട് സംവിധാനമായ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ) ലഭ്യമാകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉസ്‌ബെക്കിസ്ഥാനും. ഇരു രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ ഡിജിറ്റൽ ഇടപാടുകൾക്ക് വഴിതുറക്കുമെന്ന് വിദേശകാര്യ സെക്രട്ടറി സിബി ജോർജ് പറഞ്ഞു.
താഷ്കെന്റിൽ സംസ്കൃത ചെയർ
മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ 60-ാം ചരമവാർഷികത്തോടനുബന്ധിച്ച്, ഉസ്ബെക്ക് വിദ്യാർത്ഥികൾക്കായി ‘ലാൽ ബഹദൂർ ശാസ്ത്രി ഹിന്ദി ഭാഷാ സ്കോളർഷിപ്പ്
താഷ്കെന്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ഓറിയന്റൽ സ്റ്റഡീസിൽ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് സംസ്കൃത ചെയർ സ്ഥാപിക്കും.
മോദിക്ക് ഉസ്‌ബെക്ക് പരമോന്നത ബഹുമതി
ഉസ്ബെക്കിസ്ഥാൻ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് 'ഒലി ദരാജലി ഡസ്റ്റ്‌ലിക്' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. അദ്ദേഹത്തിന് ലഭിക്കുന്ന 36-ാമത് അന്താരാഷ്ട്ര അവാർഡാണിത്. പ്രസിഡന്റ് ഷവ്കത് മിർസിയോയേവ് പുരസ്‌കാരം സമ്മാനിച്ചു.
ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി 'വലിയ അഭിമാനം' നൽകുന്നതായി പ്രധാനമന്ത്രി മോദി പറഞ്ഞു. പുരസ്‌കാരത്തിലെ 'ദോസ്ത്ലിക്' എന്ന വാക്കിനും ഇന്ത്യക്കാർ സാധാരണയായി ഉപയോഗിക്കുന്ന 'ദോസ്‌തി'നും (സുഹൃത്ത്) ഒരേ അർത്ഥമാണ്. അവാർഡ് ഇന്ത്യ-ഉസ്‌ബെക്ക് സൗഹൃദത്തിന്റെ പ്രതീകമാണ്. 140 കോടി ഇന്ത്യക്കാർക്കും ഇതൊരു ബഹുമതിയാണെന്നും മോദി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |